HOME
DETAILS
MAL
ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി
backup
February 02 2018 | 20:02 PM
അരക്കുപറമ്പ്: താഴെക്കോട് അരക്കുപറമ്പില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി. സുലോചന(40)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് നടകളത്തില്‍ ചന്ദ്രനാണ് കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു. കൊല നടത്തിയ ശേഷം ചന്ദ്രന് ഓടി രക്ഷപ്പെട്ടു. അരക്കുപറമ്പ് പള്ളിക്കുന്നില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.
സുലോചനയും മക്കളായ നിഖില്‍ ബാബുവും, അനില്‍ ബാബുവും ഒരുമിച്ച് പള്ളിക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. ഭര്‍ത്താവുമായി അകന്നാണ് സുലോചന മക്കളോടൊപ്പം കഴിയുന്നത്.
കുത്തേറ്റ സുലോചന പ്രാണരക്ഷാര്‍ഥം ഓടി റോഡില്‍ വന്ന് വീഴുകയായിരുന്നു. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പെരിന്തല്‍മണ്ണ പൊലിസ് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."