സമസ്ത ബഹ്‌റൈന്‍ സൗജന്യ റമദാന്‍ ഉംറ സംഘം ജൂണ്‍ ഒന്നിന് പുറപ്പെടും
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഗുദൈബിയ കമ്മറ്റി നിര്‍ധനരായ വിശ്വാസികള്‍ക്ക് വേണ്ടി സൗജന്യമായി ഏര്‍പ്പെടുത്തിയ റമദാനിലെ ഉംറയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഒരു ബസിലുള്‍ക്കൊള്ളുന്ന 35 പേരടങ്ങുന്ന സംഘമാണ് പ്രഥമ റമദാന്‍ ഉംറ യാത്രക്ക് ഒരുങ്ങുന്നത്. ജൂണ്‍ 1ന് വൈകിട്ട് 3.മണിക്ക് ഇവര്‍ ബഹ്‌റൈനില്‍ നിന്നും യാത്ര തിരിക്കും.
ഇതോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി 7 മണിക്ക് ഗുദൈബിയയിലെ പാലസ് പള്ളിക്കു സമീപമുള്ളസമസ്ത മദ്‌റസയില്‍ വെച്ച് സംഘത്തിന് യാത്രയപ്പ് നല്‍കും. ചടങ്ങില്‍ വെച്ച് ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന പ്രമുഖ സൂഫി വര്യനും പണ്ഢിതനുമായ ശൈഖുനാ അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി ഉസ്താദിനുള്ള സ്വീകരണവും ദിക് ര്‍ദുആ മജ് ലിസും നടക്കും.
ബഹ്‌റൈനില്‍ നിന്ന് ആദ്യമായാണ് ഒരു പ്രവാസി മുസ്ലിം സംഘടന ഇത്രയും വിശ്വാസികളെ സൗജന്യമായി റമദാനില്‍ വിശുദ്ധ മക്കയിലെത്തിക്കുന്നത്. ബഹ്‌റൈനിലെത്തിയിട്ടും ജീവിതത്തിലിതുവരെ പുണ്യനഗരങ്ങളായ മക്കയും മദീനയും സന്ദര്‍ശിക്കാനോ ഉംറ ചെയ്യാനോ കഴിയാത്ത നിര്‍ധനരായ വിശ്വാസികളെയാണ് പ്രധാനമായും വിശുദ്ധ റമദാനിലെ സൗജന്യ ഉംറക്ക് പരിഗണിച്ചിരിക്കുന്നത്.
10 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഈ തീര്‍ത്ഥാനടത്തിനിടയില്‍ ഇവര്‍ക്ക് മക്കയും മദീനയും കണ്‍കുളിര്‍ക്കെ കാണാനും പുണ്യസ്ഥലങ്ങളില്‍ പ്രാര്‍ത്ഥന നടത്താനും ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും സമസ്ത സൗകര്യമൊരുക്കും.
സമസ്ത ഗുദൈബിയ ഏരിയാ കമ്മറ്റിയുടെ വാര്‍ഷിക പ്രഭാഷണ പരന്പരയുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഹാഫിള് അഹ് മദ് കബീര്‍ ബാഖവിയുടെ നാലാമത് മത പ്രഭാഷണ ചടങ്ങിലാണ് നിര്‍ധരരായ വിശ്വാസികള്‍ക്കുള്ള ഈ സൗജന്യ റമളാന്‍ ഉംറ പദ്ധതി പ്രഖ്യാപിച്ചത്. ഉംറ യാത്രയുടെ ചിലവിലേക്കായി ശ്രോതാക്കള്‍ സംഭാവന നല്‍കുകയും ചെയ്തിരുന്നു.
യാത്രയയപ്പ് ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.എഛ് മഹ് മൂദ് സഅദി, സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ ഭാരവാഹികള്‍ സംബന്ധിക്കും. വിശദവിവരങ്ങള്‍ക്ക് +97333838666 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."