ഡല്‍ഹി തകര്‍ക്കാന്‍ അഞ്ചു മിനുട്ട്: ഇന്ത്യന്‍ പ്രതിരോധ വിദഗ്ധര്‍ക്കും പറയാനുണ്ട്
ന്യൂഡല്‍ഹി: ഡല്‍ഹി തകര്‍ക്കാന്‍ അഞ്ചു മിനുട്ട് മതിയെന്ന പാക് ആണവ ശാസ്ത്രജ്ഞന്‍ എ.ക്യു ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ഇന്ത്യന്‍ പ്രതിരോധ വിദഗ്ധര്‍ രംഗത്ത്.
പാകിസ്താന്‍ മുഴുവനായും തകര്‍ക്കാന്‍ ഇന്ത്യക്ക് നിമിഷ നേരം മതിയെന്നും എന്നാല്‍ ആണവായുധങ്ങള്‍ ആക്രമണത്തിനല്ല ഉപയോഗിക്കേണ്ടതെന്നും വിവേകാനന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ഡയറക്ടറും മുന്‍ സൈനിക മേധാവിയും ആയ എന്‍. സി. വിജ് അഭിപ്രായപ്പെട്ടു.
എ.ക്യു ഖാന്റെ പ്രസ്താവന വെറും പബഌസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും അതു കാര്യമാക്കേണ്ടെന്നുമാണ് എയര്‍ വൈസ്മാര്‍ഷല്‍ മന്‍മോഹന്‍ ബഹദൂര്‍ പറഞ്ഞത്.
ഡല്‍ഹി തകര്‍ക്കാന്‍ പാകിസ്താന് അഞ്ചു മിനിറ്റ് മതിയെന്ന പാക് ആണവപദ്ധതിയുടെ ശില്‍പ്പി എന്ന് വിളിക്കുന്ന അബ്ദുള്‍ ഖദീര്‍ ഖാന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
റാവല്‍പിണ്ടിക്കടുത്തുള്ള ഖൗത്തയില്‍നിന്നു തൊട്ടടുത്താണ് ഡല്‍ഹി. അഞ്ചു മിനിറ്റ് മതി ഇവിടെനിന്ന് പാകിസ്താന് ആണവായുധം
തൊടുത്തുവിട്ട് ഡല്‍ഹി തകര്‍ക്കാന്‍-ഇതായിരുന്നു എ.ക്യു ഖാന്റെ പ്രസ്താവന. പാകിസ്താന്റെ ആദ്യ ആണവ പരീക്ഷണത്തിന്റെ വാര്‍ഷികത്തില്‍ സംസാരിക്കവേയായിരുന്നു വിവാദ പരാമര്‍ശം.
1984 ല്‍ പാകിസ്താന്‍ ആണവശക്തിയായി മാറിയിരുന്നു എന്നാല്‍ ജനറല്‍ സിയാ ഉള്‍ ഹക്ക് അന്നതിന് തടസം നിന്നെന്നും എക്യു ഖാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."