HOME
DETAILS

വി.എസിന് കാബിനറ്റ് റാങ്കോടെ പദവി നല്‍കാന്‍ പിബി ശുപാര്‍ശ

  
backup
May 30 2016 | 08:05 AM

vs-achuthanandan-post

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ പദവി സംബന്ധിച്ച് ഇന്ന് ചേര്‍ന്ന പൊളിറ്റ്ബ്യൂറോയില്‍ ധാരാണയായില്ല. എന്നാല്‍ വി.എസിന് ഉചിതമായ പദവി നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായി. വി.എസിന് ക്യാബിനറ്റ് റാങ്കോടെ പദവി നല്‍കും. സ്വതന്ത്ര അധികാരമുണ്ടാകും.വി.എസിന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരില്ല. നിയമസാധുത പരിശോധിച്ച് ശേഷമാകും അന്തിമ തീരുമാനം. ഭാവിനടപടികള്‍ കേന്ദ്രകമ്മിറ്റിയില്‍ തീരുമാനിക്കും.

എന്നാല്‍ വി.എസിന്റെ പദവി സര്‍ക്കാരില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ ഇടവരരുതെന്നും നിര്‍ദ്ദേശമുണ്ടായി.

ഏറെ വിവാദം സൃഷ്ടിച്ച വി.എസിന്റെ കുറിപ്പ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബിയില്‍ വെച്ചു.

കുറിപ്പ് വിവാദമായതോടെ വി.എസ് പദവി ആവശ്യപ്പെട്ട് തനിക്ക് കുറിപ്പ് തന്നതായി യെച്ചൂരി കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, എല്‍.ഡി.എഫ് ചെയര്‍മാന്‍ എന്നീ പദവികളാണ് വി.എസ് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. ഈ കുറിപ്പ് സംബന്ധിച്ചുള്ള പദവി നല്‍കുന്ന കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്. പദവി ഏതെന്ന തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ ഉണ്ടാവുകയുള്ളു.

എല്‍.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് വി.എസിന്റെ കുറിപ്പ് വിവാദമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago