സഊദി അരാംകോ ഓഹരി വിപണിയിലേക്ക്: ചൈനയും ജപ്പാനും പ്രധാന ലക്ഷ്യം
റിയാദ്: ലോകത്തെ മുന്‍നിര എണ്ണകമ്പനിയും സഊദി ദേശിയ വിമാന കമ്പനിയുമായ സഊദി അരാംകോ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. ഇതിനുള്ള അവസാന ഘട്ടചര്‍ച്ചകള്‍ അരാംകോ പൂര്‍ത്തിയാക്കിയതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യയിലെ പ്രധാന രാജ്യങ്ങളായ ചൈന, ജപ്പാന്‍ തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളിലാണ് അരാംകോ വിപണി കാണുന്നതെന്നും ഇ രാജ്യങ്ങളില്‍ ഓഹരി വിപണികളില്‍ സ്ഥാനം നേടാന്‍ ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
വിപണിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുണ്ട്. അമേരിക്കയുടെ ഓഹരി വിപണി കൂടി പരിഗണിക്കണമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ലണ്ടന്‍ വിപണിയില്‍ കൂടി ഓഹരികള്‍ ഇറക്കണമെന്ന് തെരേസ മെയും ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷന്‍ 2030 ന്റെ ഭാഗമായി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ തങ്ങളുടെ ഓഹരികള്‍ മാര്‍ക്കറ്റില്‍ ഇറക്കുമെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ മൊത്തം ആസ്തിയുടെ അഞ്ചു ശതമാനമാണ് വിപണിയില്‍ ഇറക്കുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ അരാംകോ ഓഹരികള്‍ പുറത്തിറക്കുമെന്ന് ഊര്‍ജ്ജ മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഭീമന്‍ എണ്ണക്കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികളുടെ കടന്നുവരവ് സാമ്പത്തിക മേഖലയില്‍ വന്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."