HOME
DETAILS
MAL
ഭാഗ്യലക്ഷ്മി അധ്യക്ഷയായി മലയാള സിനിമയില്‍ പുതിയ വനിതാ സംഘടന
backup
February 03 2018 | 11:02 AM
കൊച്ചി: മലയാള സിനിമയില്‍ പുതിയൊരു വനിത സംഘടന കൂടി. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.
ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് സംഘടനയുടെ അധ്യക്ഷ. ആദ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി കൊച്ചിയില്‍ ചേര്‍ന്നു. സംവിധായകരായ സിബി മലയിലും ബി. ഉണ്ണികൃഷ്ണനും യോഗത്തില്‍ സംസാരിച്ചു.
വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ നിലവില്‍ ഒരു സംഘടന മലയാള സിനിമയില്‍ ഉണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമാണ് സ്ത്രീകളുടെ അവകാശത്തിനായി സംഘടന രൂപീകരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."