എഫ്.ബി.ഐക്കെതിരായ രഹസ്യരേഖ യു.എസ് കോണ്‍ഗ്രസ് പുറത്തുവിട്ടു
വാഷിങ്ടണ്‍: അമേരിക്കയുടെ കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐക്കെതിരെ വിമര്‍ശനങ്ങളടങ്ങിയ രഹസ്യരേഖ യു.എസ് കോണ്‍ഗ്രസ് പുറത്തുവിട്ടു. യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്വേഷണമാണ് പ്രസിഡന്റ് ട്രംപും എഫ്.ബി.ഐയും ഇടയാന്‍ കാരണം.
രഹസ്യരേഖയ്ക്കെതിരേയുള്ള എഫ്.ബി.ഐയുടെ എതിര്‍പ്പ് മറികടന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അംഗീകാരത്തോടെ രേഖ പരസ്യമാക്കിയത്. ട്രംപിന്റെ റഷ്യന്‍ ബന്ധവും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും അന്വേഷിക്കുന്ന എഫ്.ബി.ഐ സമിതിയെ ലക്ഷ്യമിട്ടാണ് റിപബ്ലിക്കന്‍ പ്രതിനിധികളുടെ സഹായത്തോടെ കോണ്‍ഗ്രസ് ഇന്റലിജന്‍സ് കമ്മിറ്റി രഹസ്യരേഖ തയാറാക്കിയത്. ട്രംപിന്റെ അടുത്ത സഹായിയും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡെവിന് നണ്‍സ് ആണ് നാലുപേജുള്ള രേഖ തയാറാക്കാന്‍ നേതൃത്വം നല്‍കിയത്. നേരത്തെ വൈറ്റ്ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി അംഗീകാരം നല്കിയ രേഖയില്‍ കഴിഞ്ഞ ദിവസമാണ് ട്രംപ് ഒപ്പുവച്ചത്.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുള്ള രഹസ്യവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."