HOME
DETAILS
MAL
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെടരുത്: കോടിയേരി
backup
February 03 2018 | 16:02 PM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഇടപെടരുതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രതിനിധി സമ്മേളനത്തിലാണ് കോടിയേരിയുടെ മുന്നറിയിപ്പ്. സ്ഥലംമാറ്റം, ഡെപ്യൂട്ടേഷന് എന്നിവയില്‍ പാര്‍ട്ടി ഇടപെടല്‍ കാണുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. സര്‍ക്കാരില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താന്‍ നേതാക്കള്‍ ശ്രമിക്കരുത്.
പൊലിസിനെ നിര്‍വീര്യമാക്കുന്ന സമീപനം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. ആര്.എസ്.എസും മറ്റു ശക്തികളും ഇതിനു ശ്രമിക്കുന്നു. നിയമപരമായ പരിരക്ഷ മാത്രമേ സി.പി.എം പ്രവര്‍ത്തകര്‍ പൊലിസില്‍നിന്നു പ്രതീക്ഷിക്കാവൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."