HOME
DETAILS
MAL
എക്സിറ്റ് പോള്‍: ദൈനിക് ജാഗരണിനെതിരേ കേസ്
backup
February 13 2017 | 20:02 PM
ലഖ്നോ: ഒന്നാം ഘട്ട പോളിങ് കഴിഞ്ഞ ഉത്തര്‍പ്രദേശില്‍ എക്സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിച്ച ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പത്രം പ്രവര്‍ത്തിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് ചൂണ്ടിക്കാട്ടി.
കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്തപ്പെടാവുന്ന കുറ്റമാണിത്. റിസോഴ്സ് ഡവലപ്മെന്റ് ഇന്റര്‍ നാഷണല്‍(ഇന്ത്യ) എന്ന പേരിലുള്ള ഏജന്‍സി നടത്തിയ പ്രവചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രം എക്സിറ്റ് പോള്‍ പ്രസിദ്ധീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."