HOME
DETAILS
MAL
മന്ത്രി ശൈലജയുടെ ചികിത്സാ അഴിമതി: കെ. സുരേന്ദ്രന് മൊഴി നല്കി.
backup
February 04 2018 | 03:02 AM
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിന്റെ പേരിലുള്ള അഴിമതി കേസില്‍ ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രന് വിജിലന്‍സിന് മൊഴിയും തെളിവുകളും നല്കി. ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്താതെ പണം കൈപ്പറ്റിയ രേഖകളും, ഭര്‍ത്താവ് ആശ്രിതന് എന്നത് വ്യാജമാണെന്നും, മന്ത്രിയുടെ ഭര്‍ത്താവിന്റെ പെന്ഷന് തുക മറച്ച്വച്ച് നല്കിയ സത്യവാങ്മൂലം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളും, ഇല്ലാത്ത ഹോസ്പിറ്റലിന്റെ പേരില്‍ പണം കൈപ്പറ്റിയതിന്റെ രേഖകളും കണ്ണാടി, ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ മന്ത്രിയും, ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് ബോധപൂര്‍വ്വം നഷ്ടം വരുത്തിയതിന്റെ രേഖകളും വിജിലന്‍സിന് മുന്നില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."