പൊലിസിനു പ്രൊഫഷണല്‍ മുഖം നല്‍കും: എസ്.പി ശിവവിക്രം
കണ്ണൂര്‍: ജില്ലാ പൊലിസിനു പ്രൊഫഷണല്‍ മുഖം നല്‍കുമെന്നു പുതിയ ജില്ലാ പൊലിസ് മേധാവി ജി ശിവവിക്രം. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാന്‍ ജില്ലയിലെ പൊലിസ് സ്റ്റേഷനുകള്‍ക്കു കീഴില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുമെന്നും ഇന്നലെ ജില്ലാ പൊലിസ് ആസ്ഥാനത്ത് ചുമതല ഏറ്റെടുത്തശേഷം അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അക്രമം തടയാന്‍ ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ശിവവിക്രം വ്യക്തമാക്കി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണു സ്ഥലംമാറ്റപ്പെട്ട എസ്.പി കെ.പി ഫിലിപ്പില്‍ നിന്നു ശിവവിക്രം ചുമതല ഏറ്റെടുത്തത്. എ.എസ്.പി ട്രെയിനിയായി വളപട്ടണം, തളിപ്പറമ്പ് പൊലിസ് സ്റ്റേഷനുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ശിവവിക്രത്തിനു വയനാട് എസ്.പിയായിരിക്കെയാണു കണ്ണൂരിലേക്കു സ്ഥലംമാറ്റം ലഭിച്ചത്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍, തൃശൂര്‍ സിറ്റി അസി. കമ്മിഷണര്‍ എന്നീ സ്ഥാനങ്ങളും വഹിച്ച ശിവവിക്രം തമിഴനാട് തിരുപ്പൂര്‍ സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."