എ.കെ.ജി പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ തയാറെന്ന് വി.ടി ബല്‍റാം
നിലമ്പൂര്‍: എ.കെ.ജിക്കെതിരായ ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ വലിയ വിലനല്‍കേണ്ടിവരുമെന്ന് സി.പി.എം പറഞ്ഞത് പെരളശേരിയില്‍ എ.കെ.ജി സ്മാരകത്തിന് 10 കോടി നല്കാന് വേണ്ടിയാകുമെന്നു കരുതിയിരുന്നില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. സാധാരണക്കാരന്റെ നികുതിപ്പണത്തില്‍നിന്ന് 10 കോടി നല്‍കുമെന്നറിഞ്ഞിരുന്നെങ്കില്‍ താന്‍ മാപ്പു പറയാന്‍ തയാറാകുമായിരുന്നെന്നും ബല്‍റാം വ്യക്തമാക്കി. പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നിലമ്പൂരില്‍ നടന്ന സമരജ്വാലയില്‍ പ്രസംഗിക്കുകയായിരുന്നു ബല്‍റാം.
എ.കെ.ജിയുടെ പേരില്‍ പഠനഗവേഷണ കേന്ദ്രത്തിനാണ് തിരുവനന്തപുരത്ത് കേരള സര്‍വകലാശാലയുടെ കണ്ണായ സ്ഥലത്തുനിന്ന് 34 സെന്റ് സ്ഥലം എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ അനുവദിച്ചത്. എ.കെ.ജി ഗവേഷണ കേന്ദ്രത്തിനു പകരം ഇവിടെ സി.പി.എം സംസ്ഥാനകമ്മിറ്റി ഓഫിസ് പണിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."