അമേരിക്കയിലെ സൈബര്‍ സുരക്ഷയുടെ ഉപദേശകനായി മലയാളിയും
കല്‍പ്പറ്റ: അമേരിക്കയിലെ സൈബര്‍ സുരക്ഷാ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അഡൈ്വസറി ബോര്‍ഡില്‍ മലയാളിയായ ബെനില്‍ഡ് ജോസഫും.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി വെഞ്ചേഴ്‌സ് അഡൈ്വസറി ബോര്‍ഡില്‍ മകാഫീ സ്ഥാപകന്‍ ജോണ്‍ മകാഫീ, മുന്‍ വൈറ്റ്ഹൗസ് സി.ഐ.ഒ തെരേസ പൈത്തണ്‍, സിസ്‌കോ വൈസ് പ്രസിഡന്റ് മിക്കില്ലേ ടെന്നീടി തുടങ്ങിയവര്‍ക്കൊപ്പമാണ് ബെനില്‍ഡ് ജോസഫ് ഉള്‍പ്പെട്ടത്.
ഇന്ത്യന്‍ സൈബര്‍ സുരക്ഷാ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകളാണ് ബെനില്‍ഡിനെ ഉപദേശക സമതി അംഗമായി നിയമിക്കാന്‍ കാരണം.
വയനാട് നടവയല്‍ സ്വദേശിയായ ബെനില്‍ഡ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവും ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെക്യൂരിറ്റി അസോസിയേഷന്‍ ഇന്ത്യന്‍ ചാപ്റ്റര്‍ പ്രസിഡന്റുമാണ്. വിദ്യാഭ്യാസ കാലത്തുതന്നെ സൈബര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബെനില്‍ഡ് ലോക റാങ്കിങ്ങില്‍ അപൂര്‍വമുള്ള ഇന്ത്യന്‍ എത്തിക്കല്‍ ഹാക്കര്‍മാരില്‍ ഒരാളാണ്.
റാന്‍സംവേര്‍ പോലുള്ള സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൈബര്‍ സുരക്ഷ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ബെനില്‍ഡിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."