കൈവല്യ പദ്ധതിക്ക് ഫണ്ടനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
മലപ്പുറം: ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായുള്ള കൈവല്യ പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. അവരുടെ സൗകര്യാര്‍ഥം പരിശീലനവും പരിശീലനസ്ഥലവും പുനഃക്രമീകരിക്കണമെന്നും കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് ജന. സെക്രട്ടറി ജോമി ജോണ്‍ ജോസഫ് നല്കിയ പരാതിയിലാണ് ഉത്തരവ്. വായ്പക്ക് അപേക്ഷിക്കുന്നവര്‍ക്ക് നല്‍കിവരുന്ന പരിശീലനം ശാരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായും പരാതിയില്‍ പറയുന്നു.
2016-17 സാമ്പത്തിക വര്‍ഷം ആരംഭിച്ച കൈവല്യ പദ്ധതി പ്രകാരം 477 പേര്‍ക്ക് സ്വയം സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ സബ്സിഡിയോടെ പലിശ രഹിത വായ്പ നല്‍കിയതായി തൊഴില്‍ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാലായിരത്തിലധികം അപേക്ഷകള്‍ ഇനിയും തീര്‍പ്പാക്കാനുണ്ട്.
കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതിനായി എംപ്ലോയ്മെന്റ് ഡയരക്ടര്‍ സര്‍ക്കാരിന് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ തേടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."