അര്‍ജുനോട് നന്ദിപറയാന്‍ വാക്കുകളില്ലാതെ മുസ്തഫ
കൊയിലാണ്ടി: മുഹമ്മദ് മുസ്തഫക്ക് ഇപ്പോള്‍ അര്‍ജുനോട് പുത്രതുല്യമായ വാത്സല്യം.
കളഞ്ഞുപോയെന്നു കരുതിയ മുക്കാല്‍ ലക്ഷത്തോളം രൂപ അപ്രതീക്ഷിതമായി തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലും യുവതലമുറയിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നേരിട്ടനുഭവിച്ചതിന്റെ നിര്‍വൃതിയിലുമാണ് ഈ മണ്ണാര്‍ക്കാട് സ്വദേശിയായ ലോറി ഡ്രൈവര്‍. ബാലുശ്ശേരി ഗോകുലം കോളജ് വിദ്യാഥി അര്‍ജുനാണ് തനിക്ക് കളഞ്ഞ് കിട്ടിയ 74,000 രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ച് ഏവര്‍ക്കും മാതൃകയായത്. കഴിഞ്ഞ ദിവസം ആയഞ്ചേരിയില്‍ ലോഡ് ഇറക്കി മണ്ണാര്‍ക്കാട്ടേക്ക് പോകുന്നതിനിടെ കൊയിലാണ്ടിയില്‍ വെച്ച് പണം നഷ്ടപ്പെടുകയായിരുന്നു.
തുക കളഞ്ഞ് കിട്ടിയ വിവരം അര്‍ജുന്‍ സുഹൃത്തുക്കളോട് പറയുകയും സുഹൃത്തുക്കളോടൊപ്പം തുക കൊയിലാണ്ടി പൊലിസിനെ ഏല്‍പിക്കുകയുമായിരുന്നു. എസ്.ഐ അശോകന്‍ ചാലിലിന്റെയും, പി.പി രാജന്റെയും സാന്നിധ്യത്തില്‍ കൊയിലാണ്ടി പൊലിസ് സ്റ്റേഷനില്‍ വച്ച് പണം അര്‍ജുന്‍ മുസ്തഫക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."