തെലുങ്ക് ദേശം പാര്‍ട്ടിയുടെ നിര്‍ണായക യോഗം ആരംഭിച്ചു; എന്‍.ഡി.എ മുന്നണി വിടാന്‍ ടി.ഡി.പി
അമരാവതി: തെലുങ്ക് ദേശം പാര്‍ട്ടിയുടെ നിര്‍ണായക യോഗം അമരാവതിയില്‍ ആരംഭിച്ചു. പൊതുബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചെന്ന പരാതിയില്‍ മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ടി.ഡി.പി യോഗം ആരംഭിച്ചത്. യോഗത്തില്‍ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും പങ്കെടുക്കുന്നുണ്ട്.
ഇത്തവണത്തെ ബജറ്റില്‍ ആന്ധ്രാപ്രദേശിന്റെ ആവശ്യങ്ങള്‍ ഒരു തരത്തിലും പരിഗണിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് ടി.ഡി.പി എന്‍.ഡി.എ മുന്നണി വിടാനൊരുങ്ങുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെയും സ്ഥിതി ഇതുതന്നെയാണെന്ന് ടി.ഡി.പി വൃത്തങ്ങള്‍ പറഞ്ഞു. അതിനാല്‍ ഇനി മുന്നണിയില്‍ തുടരണോ വേണ്ടയോ എന്ന നിലപാടിലാണ് പാര്‍ട്ടി. എന്നാല്‍, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്തു തീരുമാനമെടുത്താലും തങ്ങള്‍ അതിനൊപ്പം ആയിരിക്കുമെന്ന് എം.പിമാര്‍ അറിയിച്ചു.
അതേ സമയം, ടി.ഡി.പിയെ അനുനയിപ്പിക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചു. കഴിഞ്ഞ ബജറ്റിലും അതിനു മുമ്പത്തെ ബജറ്റിലും ടി.ഡി.പിയുടെ ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്നും അതിനാല്‍ അനുനയശ്രമങ്ങളുടെ ആവശ്യമില്ലെന്നുമാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."