പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്യരുത് - യെച്ചൂരി
ന്യൂഡല്‍ഹി: പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്തു പണമുണ്ടാക്കാന്‍ പാടില്ലെന്നതാണ് സി.പി.എമ്മിന്റെ നയമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരേ ഉയര്‍ന്ന പരാതിയെക്കുറിച്ച് പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരാതി കിട്ടിയെന്ന് യെച്ചൂരി സമ്മതിച്ചു. പാര്‍ട്ടി രീതിയനുസരിച്ച് അതു സംസ്ഥാന നേതൃത്വത്തിനു കൈമാറി. ആരോപണങ്ങള്‍ തെറ്റാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരിച്ചിട്ടുണ്ട്. കൂടുതല്‍ നടപടി വേണമോയെന്ന് പിന്നീട് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറിയെന്നനിലയില്‍ ഒട്ടേറെ പരാതികള്‍ ലഭിക്കാറുണ്ട്. അതു കൈകാര്യം ചെയ്യാന്‍ അതിന്റേതായ രീതിയുണ്ട്. ബിനോയിക്കെതിരേയുള്ള പരാതിയില്‍ കേരള ഘടകം കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.
അമിത് ഷായുടെ മകനെതിരായ ആരോപണത്തിലേതുപോലെ അന്വേഷണം ആവശ്യപ്പെടാത്തതെന്തെന്ന ചോദ്യത്തിന്, ദുബായില്‍ അന്വേഷണം നടക്കുന്ന് അദ്ദേഹം മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."