ഗ്ലോബല്‍ ഗ്രാമസഭയ്ക്ക് തുടക്കം
വടകര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രക്രിയയില്‍ പ്രവാസികളെക്കൂടി പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യവുമായി വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്ലോബല്‍ ഗ്രാമസഭയ്ക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രാമസഭയില്‍ പ്രവാസികള്‍ക്ക് സ്‌കൈപ്പിലൂടെ തങ്ങളുടെ പഞ്ചായത്തിലെ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്ലോബല്‍ ഗ്രാമസഭയുടെ ഉദ്ഘാടനം നിയുക്ത എം.എല്‍.എ സി.കെ നാണു നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചേരുന്ന ബ്ലോക്ക് ഗ്രാമസഭയില്‍ പ്രവാസികളുടെ പങ്കാളിത്തം കൂടി വരുന്നതോടെ വികസന കാര്യത്തില്‍ വന്‍ കുതിപ്പുണ്ടാക്കാന്‍ കഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആദ്യ ഗ്ലോബല്‍ ഗ്രാമസഭയില്‍ നിരവധി പ്രവാസികളാണ് ജനപ്രതിനിധികളുമായി തങ്ങളുടെ വിഷയങ്ങള്‍ പങ്കുവച്ചത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ടി ശ്രീധരന്‍, ടി.കെ രാജന്‍, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസകരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."