ബോഡിമെട്ട് ചെക്‌പോസ്റ്റ് കഞ്ചാവ് കടത്തിന്റെ ഇടനാഴിയാകുന്നു
ഒന്നരമാസത്തിനിടയില്‍ പിടികൂടിയത് 24 പ്രതികളെ
കട്ടപ്പന: കേരളാ - തമിഴ്‌നാട് അതിര്‍ത്തിയിലെ ബോഡിമെട്ട് ചെക്ക്‌പോസ്റ്റിനെ നോക്കുകുത്തിയാക്കി കഞ്ചാവ്, ഹാഷിഷ് അടക്കമുള്ള മയക്ക്മരുന്ന് കടത്ത് നിര്‍ബാധം തുടരുന്നു. കേരളത്തിലേക്ക് കഞ്ചാവ് എത്തുന്ന പ്രധാന ഇടനാഴിയായി ബോഡിമെട്ട് പാത മാറിക്കഴിഞ്ഞു.
കഴിഞ്ഞ ഒന്നരമാസത്തിനിടയില്‍ ബോഡിമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റില്‍ നിന്നും 18 കേസുകളിലായി പിടികൂടിയത് മൂന്നര കിലോഗ്രാം കഞ്ചാവും 7 വാഹനങ്ങളുമാണ്. 24 പ്രതികളെയും കഞ്ചാവ് കടത്തിയതിന് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്ത് തടയുന്നതിനായി ബോഡിമെട്ട് എക്‌സൈസ് ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ രാപകല്‍ ഭേദമില്ലാതെ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
ബൈക്കിലും കാറിലും കഞ്ചാവ് കടത്തിയവരെ കൂടാതെ യാത്രാബസില്‍ കഞ്ചാവുമായെത്തി ചെക് പോസ്റ്റിനു സമീപം ഇറങ്ങിയശേഷം നടന്നുവന്നവരും പിടിയിലായി.
പ്രതികളില്‍ കൂടുതല്‍ പേരും കൗമാരക്കാരും യുവാക്കളുമാണെന്നത് ആശങ്കയുïാക്കുന്നു. സംസ്ഥാനത്തെ വിവിധ കോളജുകളില്‍ പഠിക്കുന്നവരാണ് ലഹരിയുടെ മോഹവലയത്തില്‍ പെട്ട് കഞ്ചാവ് കടത്താന്‍ എത്തുന്നത്.
ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാന്‍ ലഹരികടത്തു മാഫിയ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുï്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നു കമ്പത്തെ രഹസ്യ കേന്ദ്രത്തില്‍ സംഭരിക്കുന്ന കഞ്ചാവ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനു പ്രത്യേക ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുï്. ചെക്ക്‌പോസ്റ്റിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ സംശയം തോന്നിയാല്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും എന്നതിനാല്‍ ബസുകളില്‍ സാധാരണ യാത്രക്കാരെപ്പോലെ ചെറിയ ബാഗുകളില്‍ ഒളിപ്പിച്ചും ശരീരത്തില്‍ വച്ചുകെട്ടിയുമാണ് ഇപ്പോള്‍ കഞ്ചാവു കടത്തുന്നത്.
യുവാക്കളും യുവതികളുമാണ് പ്രധാന ഏജന്റുമാര്‍. ബാഗ് തോളില്‍ തൂക്കി ചെക്ക്‌പോസ്റ്റിലൂടെ നടന്നുപോകുന്ന കോളജ് വിദ്യാര്‍ഥികളെ ഉദ്യോഗസ്ഥര്‍ ഒരിക്കലും സംശയിക്കേï കാര്യമില്ല. അടുത്തിടെ ഒരു യുവാവിന്റെ ബാഗ് യാദൃശ്ചികമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പരിശോധിച്ചപ്പോള്‍ 5 കിലോഗ്രാമോളം കഞ്ചാവ് ലഭിച്ചിരുന്നു.
തമിഴ്‌നാട്ടിലെ തേനി, കമ്പം എന്നിവിടങ്ങളിലെ ചില ചില്ലറ വില്‍പനക്കാരെ ഫോണില്‍ ബന്ധപ്പെട്ടശേഷമാണ് ഇവര്‍ തമിഴ്‌നാട്ടിലെത്തുന്നത്.
ചെറിയ അളവില്‍ കഞ്ചാവ് കടത്തുന്നത് കïെത്തിയാലും ജാമ്യം ലഭിക്കുമെന്നാണ് കച്ചവടക്കാര്‍ ഇവരോടു പറയുന്നത്. ഇങ്ങനെ തെറ്റിധരിക്കപ്പെട്ടാണ് തേനിയില്‍ നിന്ന് കഞ്ചാവ് വാങ്ങി ബോഡിമെട്ട് വഴി കേരളത്തിലേക്ക് വന്നതെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളിലൊരാള്‍ ഉദ്യോഗസ്ഥരോടു പറഞ്ഞത്. കമ്പത്തും തേനിയിലും നൂറ് ഗ്രാം കഞ്ചാവിന് 700 രൂപയാണ് വില.
ഇത് കേരളത്തിലെത്തിക്കുമ്പോള്‍ 1500 രൂപ വരെ ലഭിക്കും. ചെക് പോസ്റ്റില്‍ കഞ്ചാവ് പിടികൂടിയാലും തുടരന്വേഷണങ്ങളില്‍ തമിഴ്‌നാട് എക്‌സൈസ് വിഭാഗത്തിന്റെ പിന്തുണ ലഭിക്കാത്തതിനാല്‍ തമിഴ്‌നാട്ടുകാരായ കഞ്ചാവ് കച്ചവടക്കാര്‍ രക്ഷപ്പെടുകയാണു പതിവ്. പ്രതികളായവരെല്ലാം കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബോഡിമെട്ട് ചെക്ക്‌പോസ്റ്റ് ലഹരി കടത്ത് സംഘം അടിച്ചുതകര്‍ത്ത സംഭവവുമുïായിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."