HOME
DETAILS

കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികർക്ക് വീരമൃത്യു

  
backup
February 14 2017 | 03:02 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1-2

‍ജമ്മു: കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ബന്ദിപോറ ജില്ലയിലെ പിര്‍ മൊഹല്ലയില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കു വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. 15 ഒാളം സൈനികർക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ സൈനികരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. 

ഇന്ന് പുലർച്ചെ തീവ്രവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നെത്തിയ സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികളെ വധിക്കുകയും ഒരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."