HOME
DETAILS

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

  
Sudev
July 01 2025 | 15:07 PM

Argentine star Angel Di Maria is talking about the 2022 FIFA World Cup final

നീണ്ട വർഷക്കാലത്തെ അർജന്റൈൻ ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് അർജന്റീന 2025 ലോകകപ്പ് സ്വന്തമാക്കിയത്. ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന ലോകത്തിന്റെ നെറുകയിൽ എത്തിയത്. ഇപ്പോൾ ഈ മത്സരത്തെക്കുറിച്ച് സംസാരിക്കുകയാണ് അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ. ഫുട്ബോളിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരമാണിതെന്നാണ് ഡി മരിയ പറഞ്ഞത്. ഒ ജോഗോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡി മരിയ. 

''ലോകകപ്പിൽ ഫ്രാൻസിനെതിരായ ഫൈനലിൽ ഞാൻ കളിച്ച 75 മിനിറ്റ് അവിശ്വസനീയമായ 75 മിനിറ്റുകളായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്.  ഫൈനലിൽ ഞാൻ ചെയ്ത കാര്യങ്ങളും കളിക്കളത്തിൽ ലഭിച്ച അനുഭവവും എനിക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. എന്റെ കരിയറിൽ ഞാൻ കളിച്ച ഏറ്റവും മികച്ച മത്സരമാണിതെന്ന് ഞാൻ കരുതുന്നു," ഡി മരിയ പറഞ്ഞു.

2022 ലോകകപ്പ് ഫൈനലിൽ  പെനാൽറ്റി ഷൂട്ട് ഔട്ടിലായിരുന്നു അർജന്റീന വിജയിച്ചത്. മത്സരത്തിൽ ഇരു ടീമുകളും മൂന്ന് വീതം ഗോളുകൾ നേടി തുല്യത പാലിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്നു. മെസിയുടെയും എയ്ഞ്ചൽ ഡി മരിയയുടെയും ഗോളുകളുടെ കരുത്തിലാണ് അർജന്റീന ലീഡ് നേടിയത്. 

എന്നാൽ രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടിക്കൊണ്ട് ഫ്രാൻസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വരികയായിരുന്നു. ഒടുവിൽ മത്സരത്തിന്റെ മുഴുവൻ സമയങ്ങളിൽ ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി തുല്യത സമനിലയിൽ ആവുകയായിരുന്നു. ഒടുവിൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. അധിക സമയങ്ങളിൽ മെസി വീണ്ടും അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു.

എന്നാൽ മത്സരം അവസാനിക്കാൻ രണ്ട് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ഫ്രാൻസ് സമനില പിടിക്കുകയായിരുന്നു. ഫൈനലിൽ ഫ്രാൻസിനായി ഹാട്രിക് നേടി കിലിയൻ എംബാപ്പെയാണ് തിളങ്ങിയത്. ഒടുവിൽ പെനാൽറ്റി വിധിയെഴുതിയ മത്സരത്തിൽ 4-2 എന്ന സ്കോറിന് ഫ്രാൻസിനെ വീഴ്ത്തിയായിരുന്നു മെസിയും സംഘവും ലോക കിരീടം ചൂടിയത്. 

Argentine star Angel Di Maria is talking about the 2022 FIFA World Cup final



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  2 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  2 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  2 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  2 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  2 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  2 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  2 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  2 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  2 days ago