സ്‌കൂള്‍ തുറക്കല്‍: പൊലിസ് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
കൊച്ചി: അധ്യയന വര്‍ഷത്തെ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചി സിറ്റി പൊലിസ് നടപ്പിലാക്കുന്നത്. സുരക്ഷിതമായ ഒരു അധ്യയനവര്‍ഷം ഉറപ്പു വരുത്താന്‍ പൊലിസിന്റെ നിര്‍ദേശങ്ങള്‍ രക്ഷകര്‍ത്താക്കളും, പൊതുജനങ്ങളും, സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ജീവനക്കാരും കര്‍ശനമായി പാലിക്കണമെന്ന് കമ്മിഷണര്‍ അറിയിച്ചു.
ബസുകള്‍, സ്വകാര്യ ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, മറ്റു സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവയില്‍ കുട്ടികളെ കുത്തി നിറച്ച്, അനുവദനീയ എണ്ണത്തില്‍ കൂടുതല്‍ കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പെട്ടാല്‍ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ ആ വാഹനത്തില്‍ കൊണ്ടു പോകുന്നതില്‍ നിന്ന് പിന്‍മാറേണ്ടതാണ്.
ഇക്കാര്യം യഥാസമയം പൊലിസ് അധികാരികളെ അറിയിക്കണം.ബസുകളിലെയോ,സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളിലെയോ ജീവനക്കാര്‍ കുട്ടികളോടെ എതെങ്കിലും തരത്തില്‍ മോശമായോ അപമര്യാദയായോ പെരുമാറുന്നതായുള്ള അറിവ് ലഭിച്ചാല്‍ ഉടന്‍ ബന്ധപ്പെട്ട പൊലിസ് അധികാരികളെ അറിയിക്കേണ്ടതുമാണ്.
മതിയായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പ്രത്യേകിച്ച് എല്‍.പി.ജി ഉപയോഗിച്ചിരിക്കുന്ന വാഹനങ്ങളില്‍ മോട്ടോര്‍ വാഹനിയമം അനുശാസിച്ചുള്ള സുരക്ഷാ മാനദണ്ടങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. സ്‌കൂള്‍ കുട്ടികളെ വഹിച്ചു കൊണ്ടുള്ള വാഹനങ്ങള്‍ ഒരു കാരണവശാലും അമിത വേഗം കൈവരിക്കാന്‍ പാടുള്ളതല്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മുന്‍വശം പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. ഇവര്‍ കുട്ടികളെ വരിവരിയായി വാഹനങ്ങളില്‍ കയറ്റുന്നതിനും, റോഡു മുറിച്ച് കടക്കുന്നതിനും, സ്‌കൂള്‍ പരിസരത്ത് മറ്റു വാഹനങ്ങളുടെ വേഗതാ പരിധി നിയന്ത്രിക്കുന്നതിനും മറ്റും ശ്രദ്ധിക്കും.നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്‌കൂള്‍ വാഹനങ്ങളെയും, ജീവനക്കാരെയും ഉടനടി കോടതി മുന്‍പാകെ ഹാജരാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി ഡപ്യൂട്ടി പൊലിസ് കമ്മിഷണര്‍ (ലോ ആന്റ് ഓര്‍ഡര്‍)അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."