HOME
DETAILS
MAL
കുമ്പളം-തേവര ഫെറി ബോട്ടില്‍ പരിശോധന; ജീവനക്കാരെ കസ്റ്റഡിയിലെടുത്തു
backup
May 30 2016 | 19:05 PM
മരട്: കുമ്പളം-തേവര ഫെറിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടില്‍ പനങ്ങാട് പൊലിസ് പരിശോധന നടത്തിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് ലൈസന്‍സും, ബോട്ടിന് പെര്‍മിറ്റും ഇല്ലാത്തതിനാല്‍ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി പനങ്ങാട് പൊലിസ് അറിയിച്ചു.
കുമ്പളം തേവര ഫെറിയില്‍ കാലപ്പഴക്കം ചെന്ന ബോട്ടാണ് ഓടികൊണ്ടിരിക്കുന്നത് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പു എന്ജിന് തകരാറിനെ തുടര്‍ന്ന് തേവര കായലില്‍ ബോട്ടു ഒഴുകി നടക്കുകയും യാത്രക്കാരെ മറ്റൊരു ബോട്ടില്‍ കയറ്റി രക്ഷപെടുത്തുകയായിരുന്നു. മഴക്കാലം തുടങ്ങാനിരിക്കെ ഈ പ്രദേശങ്ങളിലെ ബോട്ട് സര്‍വീസുകളുടെ സുരക്ഷയില്‍ ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."