ADVERTISEMENT
HOME
DETAILS

അതിരുവിട്ട അഭ്യാസ പ്രകടനങ്ങള്‍ക്ക് കലാലയങ്ങളില്‍ പൂട്ട് ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ADVERTISEMENT
  
Web Desk
September 14 2024 | 04:09 AM

Kerala High Court Issues Strict Orders on Excessive Vehicle Performances at College Events

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിലെ അതിരുവിട്ട അഭ്യാസ പ്രകടനങ്ങള്‍ അനുവദിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ഇതുസംബന്ധിച്ച്  പൊലിസ് മേധാവിയും ഗതാഗത കമ്മിഷണറും നടപടി  ഉറപ്പ് വരുത്തണമെന്നും നിര്‍ദേശത്തില്‍ കോടതി വ്യക്തമാക്കി. കോഴിക്കോട് ഫാറൂഖ് കോളജിലേയും കണ്ണൂര്‍ കോളജിലെയും അതിരുവിട്ട ഓണാഘോഷത്തിനെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ വേണമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്  ഉത്തരവിട്ടു. 

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്  കോളജുകളിലെ ഓണാഘോഷത്തിനിടെയുള്ള വാഹന അഭ്യാസത്തില്‍ ഹൈക്കോടതി ഇടപെട്ടത്. കോഴിക്കോട്  കണ്ണൂര്‍ കോളജുകളില്‍ ഉപയോഗിച്ച മുഴുവന്‍ വാഹനങ്ങളും  കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താന്‍ കോടതി നിര്‍ദേശം നല്‍കി. വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. വാഹനത്തില്‍ അഭ്യാസം നടത്തിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കോടതിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

സംഭവത്തില്‍ നടപടി സ്വീകരിച്ചതായും  വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുന്നത് പരിശോധിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് കോടതിയെ അറിയിച്ചു.എട്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങളുടെ ഫോട്ടോയും കോടതിക്ക് കൈമാറി. വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഗതാഗത കമ്മിഷണര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ച കോടതി ഹരജി 27ന് പരിഗണിക്കാന്‍ മാറ്റി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം അഭ്യാസം അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു.  കറുത്ത വസ്ത്രങ്ങളണിഞ്ഞ്  ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു ഫാറൂഖ് കോളജ് വിദ്യാര്‍ഥികള്‍  റോഡ് ഷോ നടത്തിയത്.

The Kerala High Court has mandated that educational institutions prohibit excessive vehicle performances during college events, following severe violations reported at Farook College and Kannur College. The court directed police and traffic authorities to ensure compliance and ordered the seizure and inspection of vehicles involved. The court also instructed the Motor Vehicles Department to review the licenses of those involved and consider prosecution. The case highlights the need for strict regulations on vehicle use in college celebrations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  21 hours ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  a day ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  a day ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  a day ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  a day ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  a day ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  a day ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  a day ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  a day ago