ഈ നിര്‍ധന കുടുംബത്തിന്റെ ദുരിത ജീവിതം
തുറവൂര്‍: പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാന്‍ അധികൃതര്‍ വൈമനസ്യം കാട്ടിയതോടെ തീരാദുരിതത്തിലായി ഒരുനിര്‍ധന കുടുംബം. പട്ടണക്കാട് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വെട്ടയ്ക്കല്‍ അരാശുപുരം വടക്കേമുറിയില്‍ പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യ (85 മക്കളായ സേവ്യര്‍ (47),വര്‍ഗീസ്(44) എന്നിവരാണു ദുരിതജീവിതം നയിക്കുന്നത്. പട്ടിണിയും രോഗവുമായി കഴിയുന്ന ഇവരുടെ കാഴ്ച ആരുടെയും കണ്ണുനിറയ്ക്കും.
സേവ്യറിന് സംസാരശേഷിയില്ല. നിരാംലബരായ മൂവരും അഗതി ആശ്രയ ആശ്രയപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ യു.ഡി.ഫ് ഭരണകാലത്ത് അഗതി ആശ്രയ പട്ടിക പുതുക്കിയെങ്കിലും ഉദ്യോഗസ്ഥമാരുടെ അനാസ്ഥ മൂലം ഇവ പട്ടികയില്‍ നിന്നും പുറത്തായി.
ജനപ്രതിനിധികളടക്കമുള്ളവര്‍ കുടുംബത്തിന്റെ ദയനിയ സ്ഥിതി ബോധ്യപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥന്മാരുടെ കെട്ടുകാര്യസ്ഥത തിരിച്ചറിയാതെ കഴിയുന്നു.പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത ദയനിയ സ്ഥിതിയാണ്. അയല്‍വാസികളടക്കമുള്ളവരുടെ സഹായത്താല്‍ ആണ് ഇവര്‍ ഇപ്പോഴും ജീവിക്കുന്നത് .ഇനിയെങ്കിലും ഇവര്‍ക്ക് അധികൃതര്‍ ഇടപ്പെട്ട് അടിയന്തര ചികിത്സ നല്‍കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."