HOME
DETAILS

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

  
Web Desk
October 27 2024 | 04:10 AM

conspiracy-behind-the-release-of-the-letter-says-palakkad-dcc-president

പാലക്കാട്: കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം വരും മുമ്പ് പല നേതാക്കളും കത്തയച്ചിട്ടുണ്ട്. മുരളീധരന്റെ പേര് മാത്രമല്ല, രാഹുലിന്റെയും ബല്‍റാമിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയാണ് കത്തുകള്‍ അയച്ചിരുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള കത്തുകളാണ് ഇതൊക്കെയെന്നും ആ കത്തുകളൊക്കെ അടഞ്ഞ അധ്യായങ്ങളാണെന്നും എ തങ്കപ്പന്‍ പറഞ്ഞു. 

അതൊന്നും ഇനി പരിശോധിക്കേണ്ടതില്ല.  ഈ കത്തു പുറത്തു വന്നതിനു പിന്നില്‍ ആരാണെന്നു അറിയില്ല. ഇതില്‍ അന്വേഷണം ആവശ്യമില്ല. ഇത് കൊണ്ടൊന്നും രാഹുലിന്റെ വിജയം തടയാനാവില്ലെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. സരിനു മറുപടി പറയേണ്ടതില്ലെന്ന് പറഞ്ഞ തങ്കപ്പന്‍ പാര്‍ട്ടിക്ക് പുറത്തു പോയവന്‍ എന്തും പറയുമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും ചൂണ്ടിക്കാട്ടി. 

അതേസമയം കത്തിന്റെ പേരില്‍ ഇപ്പോള്‍ ചര്‍ച്ച ആവശ്യമില്ലെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം അന്തിമമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഡിസിസി ഈ കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നവെന്നും തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ താന്‍ ഇനി മത്സരിക്കുന്നില്ലെന്ന് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ച പേര് രാഹുല്‍ മാങ്കൂട്ടത്തിലിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം

National
  •  6 minutes ago
No Image

മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്

Kerala
  •  21 minutes ago
No Image

ട്രക്ക് ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടുപോയി: വീണ്ടും വാർത്തയിൽ ഇടപിടിച്ച് വിവാദ മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ

crime
  •  30 minutes ago
No Image

വില കുത്തനെ ഉയര്‍ന്നിട്ടും യുഎഇയില്‍ സ്വര്‍ണ വില്‍പ്പന തകൃതി; കാരണം ഇത്

uae
  •  40 minutes ago
No Image

ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം

National
  •  an hour ago
No Image

മദ്യലഹരിയിൽ മകൻ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം, പ്രതി പൊലിസ് കസ്റ്റഡിയില്‍

Kerala
  •  an hour ago
No Image

ദുബൈ മെട്രോയുടെ മൂന്നാമത്തെ റൂട്ട്: നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  an hour ago
No Image

ലൈംഗികാതിക്രമ കേസ്; മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതേവിട്ടു

Kerala
  •  an hour ago
No Image

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

Kerala
  •  2 hours ago
No Image

കോയിപ്രം മർദ്ദനകേസ്; ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ: രണ്ട് പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലിസ്; കാരണങ്ങൾ അവ്യക്തം: ഹണിട്രാപ്പ്, ആഭിചാരം?

Kerala
  •  2 hours ago