രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂടിച്ചേര്‍ന്ന് ഉണ്ടാക്കിയിട്ടുള്ള പ്രത്യേക പാക്കേജായാണ് പാലക്കാട് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ വന്നിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
കോണ്‍ഗ്രസിനകത്ത് ശക്തമായ രീതിയില്‍ വിവാദം നിലനില്‍ക്കുകയാണ്. ഇടതുമണിക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരും വെള്ളാപ്പള്ളി നടേശനും സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടുണ്ട്. സരിന്‍ നില്‍ക്കുമ്പോള്‍ വലിയൊരു വിജയസാധ്യത കാണുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കത്ത് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കണ്‍വെന്‍ഷനില്‍ നടത്തിയ ഭീഷണി പ്രസംഗം എന്തുകൊണ്ട് മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു. തടി കേടാക്കണ്ട, ശരിയാക്കിക്കളയും എന്നെല്ലാം പറഞ്ഞിട്ട് എന്തേ ചര്‍ച്ച ചെയ്യുന്നില്ല. ഞാനോ, ഇടതുപക്ഷത്തെ മറ്റാരെങ്കിലുമോ ആണ് ഇത്തരത്തില്‍ പറഞ്ഞതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെയെങ്കിലും ആ ചര്‍ച്ച കൊണ്ടുപോകില്ലേ. എന്തേ സുധാകരന്റെ പ്രസംഗം തമസ്‌കരിച്ചു കളഞ്ഞതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."