HOME
DETAILS
MAL
ബജറ്റ്: ബി.ജെ.പിക്കെതിരേ പ്രതിഷേധം
backup
February 06 2018 | 03:02 AM
വിശാഖപട്ടണം: 2014 തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി നല്കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും നടപ്പാക്കാത്തതും ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചതിലും പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ബി.ജെ.പിക്കെതിരായ പ്രചാരണം ശക്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമായതോടെ ബി.ജെ.പിയുടെ റേറ്റിങും വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. 6000ത്തോളം യൂസര്‍മാര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയപ്പോള്‍ ഇവര്‍ക്ക് പിന്തുണയുമായി കൂടുതല്‍പേര്‍ രംഗത്തെത്തിയത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."