HOME
DETAILS

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

  
September 28, 2024 | 9:30 AM

He would not tolerate me praying five times- anvar

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് മുസ്്‌ലിം വിരോധിയാണെന്ന് പി.വി അന്‍വര്‍. രാപകല്‍ ആര്‍എസ്എസിന് വേണ്ടി പണിയെടുക്കുന്നയാളാണ് ജില്ലാ സെക്രട്ടറി മോഹന്‍ദാസ്. ആര്‍എസ്എസ് ബന്ധം മൂലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇഎന്‍ മോഹന്‍ദാസിനെ മര്‍ദിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പി.വി അന്‍വര്‍ ആരോപിച്ചു. 'താന്‍ ഒരു സിപിഎം നേതാവിനെതിരെയും ഇതുവരെ ആര്‍എസ്എസ് ബാന്ധവം പറഞ്ഞിട്ടില്ല.

പക്ക ആര്‍എസ്എസ് ആണവന്‍. ഈ ജില്ലാ സെക്രട്ടറിക്ക് എന്നോടുള്ള വിരോധം എന്താണ്. ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കും. അത് അയാള്‍ക്ക് സഹിക്കില്ല. ഇ.എന്‍ മോഹന്‍ദാസിന് മുസ്്‌ലിം വിരോധം മാത്രല്ല. അദ്ദേഹം മുസ്്‌ലിം കമ്യൂണിറ്റിയെയും തകര്‍ക്കാന്‍ ആര്‍എസ്എസിന് വേണ്ടി രാപകല്‍ അധ്വാനിക്കുകയാണെന്നുx' അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പൊലിസിന്റെ ഗൂഢാലോചന, അത് തട്ടിയെടുത്ത രീതി.

എടവണ്ണ റിദാന്‍ വധക്കേസ്, മാമി തിരോധാനം തുടങ്ങി താന്‍ ഉന്നയിച്ച കേസുകളിലെല്ലാം അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് അന്‍വര്‍ പറയുന്നത്. കോടതിയുടെ നിരീക്ഷണത്തില്‍ നല്ല റെക്കോര്‍ഡുള്ള പൊലിസ് ഉദ്യേഗസ്ഥര്‍ അന്വേഷിക്കണം. അത് കഴിഞ്ഞ മൂന്നു വര്‍ഷമായി എം.ആര്‍ അജിത് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഉദ്യോഗസ്ഥരാവരുതെന്നും അന്‍വര്‍.കള്ളക്കടത്തുകാരുടെ പിന്നണിപ്പോരാളിയാണ് പി.വി അന്‍വര്‍ എന്ന മുഖ്യമന്ത്രിയുടെ ആരോപണവും പൊലീസ് ഫോണ്‍ ചോര്‍ത്തിയതും അന്വേഷിക്കണം.

എഡിജിപിയെ തൊട്ടാല്‍ പലതും സംഭവിക്കും. അതുകൊണ്ടാണ് കോടതിയെ സമീപിക്കുന്നത്. തന്റെ പ്രതീക്ഷ കോടതിയിലാണ്. നല്ല രീതിയില്‍ വാദിക്കാന്‍ കഴിയുന്ന നല്ല വക്കീലിനെ ഏല്‍പ്പിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിട്ടിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണമെന്നും പിവി അന്‍വര്‍.

 

 

P.V. Anwar has accused E.N. Mohandas, the CPM district secretary of Malappuram, of being anti-Muslim and working for the RSS. He claimed that Mohandas attempted to undermine the party's interests due to his RSS connections and that there were attempts to defeat him in the previous assembly elections



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന് വേണ്ടി വീണ്ടും ചാരപ്പണി; ഹരിയാന അംബാല സ്വദേശി സുനില്‍ കുമാര്‍ അറസ്റ്റില്‍

National
  •  9 days ago
No Image

വന്ദേഭാരത് സ്ലീപ്പര്‍: ആദ്യം പുറത്തിറങ്ങുന്ന 12 ട്രെയിനുകളില്‍ കേരളത്തിന് രണ്ടെണ്ണം ലഭിച്ചേക്കും, ഈ രണ്ട് റൂട്ടുകള്‍ പരിഗണനയില്‍

Kerala
  •  9 days ago
No Image

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

മുന്‍ കേന്ദ്രമന്ത്രി സുരേഷ് കമാല്‍ഡി അന്തരിച്ചു

National
  •  9 days ago
No Image

ഇനി ഈസിയായി പാര്‍ക്ക് ചെയ്യാം; കാരവാനുകള്‍, ട്രെയിലറുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിവയ്ക്കായി 335 പാര്‍ക്കിങ് സ്ഥലങ്ങള്‍; അല്‍റുവയ്യ യാര്‍ഡ് പദ്ധതിയാരംഭിച്ചു

uae
  •  9 days ago
No Image

എസ്.ഐ.ആര്‍:ഹിയറിങ് നോട്ടിസിലും വ്യക്തതയില്ല, ഹാജരാക്കേണ്ട രേഖകള്‍ കൃത്യമായി പറയുന്നില്ലെന്ന് റിപ്പോര്‍ട്ട്

Kerala
  •  9 days ago
No Image

രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി

Kerala
  •  9 days ago
No Image

UAE Weather updates: അബൂദാബി റോഡുകളിൽ കനത്ത മൂടൽമഞ്ഞ്; ചില എമിറേറ്റുകളിൽ മഴയ്ക്ക് സാധ്യത; ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

uae
  •  9 days ago
No Image

ഖത്തർ ജനസംഖ്യ 32 ലക്ഷം പിന്നിട്ടു; 3.2 ശതമാനം വർദ്ധനവ്

qatar
  •  9 days ago
No Image

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു; ഉപഭോക്താക്കള്‍ പ്രതിസന്ധിയില്‍

Kerala
  •  9 days ago