ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല
ബയ്‌റൂത്ത്: ബെയ്‌റൂട്ടിലെ റഫീക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണ്‍ട്രോള്‍ ടവർ ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച ഇറാനിയന്‍ വിമാനത്തിനെതിരെ ഭീഷണി മുഴക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്താല്‍ വിമാനം ആക്രമിക്കുമെന്ന ഇസ്രാഈല്‍ ഭീഷണിയെത്തുടര്‍ന്ന് ഇറാന്‍ വിമാനം ലെബനന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നത് തടയാന്‍ ലെബനന്‍ ഗതാഗത മന്ത്രാലയം വിമാനത്താവള അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്ന് മന്ത്രാലയത്തിലെ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. ബെയ്‌റൂത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഹിസ്ബുല്ലയ്ക്ക് ആയുധം കൈമാറുന്നതായാണ് ഇസ്രാഈല്‍ വാദം. 'ഒരു തരത്തിലും ഹിസ്ബുല്ലയ്ക്ക് ആയുധങ്ങള്‍ കൈമാറാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇറാന്റെ ആയുധങ്ങള്‍ ഹിസ്ബുല്ലയ്ക്ക് കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം, അത് തടയാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും, ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പ്രസ്താവനയില്‍ പറഞ്ഞു.
അതേ സമയം ബെയ്‌റൂത്ത് അന്താരാഷ്ട്ര വിമാനത്താവളം ഹിസ്ബുല്ലയ്ക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നുവെന്ന ഇസ്രാഈല്‍ ആരോപണം ലെബനീസ് പൊതുമരാമത്ത് ഗതാഗത മന്ത്രി അലി ഹമീഹ് ശനിയാഴ്ച നിഷേധിച്ചു. വിമാനത്താവളം 'പ്രത്യേകമായി സിവിലിയന്‍' ആണെന്ന് അദ്ദേഹം പ്രസ്താവിച്ചു, 'ബെയ്‌റൂത്ത് വിമാനത്താവളത്തിലെ സൈനിക വിമാന ഗതാഗതം ലെബനന്‍ സൈന്യത്തിന്റെ അനുമതിക്ക് വിധേയമാണ്.'അദ്ദേഹം പറഞ്ഞു. ബെയ്‌റൂത്തിന്റെ തെക്കന്‍ മേഖലയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ അവകാശപ്പെട്ടിരുന്നു.
Israeli forces reportedly hacked the control tower at Rafik Hariri International Airport, threatening an Iranian civilian flight. Lebanon's transport ministry has advised airport officials to prevent the plane from entering Lebanese airspace.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."