ദുരിതം പേറി രോഗികള്‍
മട്ടാഞ്ചേരി: സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റ് പ്രവര്‍ത്തന രഹിതമായി മാസങ്ങള്‍ പിന്നിട്ടിട്ടും പകരം സംവിധാനമൊരുക്കാത്ത അധികൃതരുടെ നടപടി രോഗികള്‍ക്ക് ദുരിതമാകുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രവര്‍ത്തന രഹിതമായ എക്‌സ്‌റേ യൂണിറ്റ് പ്രവര്‍ത്ത സജ്ജമാക്കുന്നതിനോ പകരം സംവിധാനം ഒരുക്കുന്നതിനോ ഇതുവരെ സാധിച്ചിട്ടില്ല. ഇതുമൂലം കിടപ്പ് രോഗികള്‍ ഉള്‍പ്പെടെ എക്‌സ്‌റേക്കായി പുറത്താണ് പോകുന്നത്.
ആംബുലന്‍സിലും മറ്റും പോകേണ്ടി വരുന്നത് കൂടുതല്‍ പണം ചിലവാകുന്നതിനും കാരണമാകുന്നുണ്ട്. കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ എക്‌സ്‌റേ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെ നിന്ന് അവിടെ എത്തുന്നതിന് രോഗികള്‍ക്ക് ഓട്ടോറിക്ഷ, ആംബുലന്‍സ് എന്നിവയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേകിച്ച് താലൂക്ക് ആശുപത്രിയായ ഫോര്‍ട്ട്‌കൊച്ചിയില്‍ അവശ്യമായി വേണ്ട എക്‌സ്‌റേ യൂണിറ്റ് സജ്ജമാക്കുന്നതില്‍ അധികൃതരുടെ അലംഭാവം സാധാരണക്കാരോടുള്ള അവഗണനയാണ് വ്യക്തമാക്കുന്നത്. സമീപത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ എക്‌സ്‌റേ സെന്ററുകളെ സഹായിക്കാനാണ് അധികൃതരുടെ മെല്ലേപോക്ക് നയമെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ റേഡിയോ ഗ്രാഫറെ സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. പുതിയ യൂണിറ്റ് വന്നാല്‍ തന്നെ റേഡിയോ ഗ്രാഫറേയും അറ്റന്‍ഡറേയും നിയമിക്കേണ്ടതായി വരും. അടിയന്തിര നടപടികള്‍ ഇല്ലെങ്കില്‍ ഫണ്ട് പാഴായി പോകാനും ഇടയുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി മേയര്‍, ഡി.എം.ഒ എന്നിവര്‍ക്ക് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."