HOME
DETAILS
MAL
ചൈനയില്‍ ഉരുക്ക് വ്യവസായശാലയില്‍ വാതകചോര്‍ച്ച; എട്ടു മരണം
backup
February 06 2018 | 04:02 AM
ബെയ്ജിങ്: ചൈനയില്‍ ഉരുക്കു വ്യവസായശാലയിലുള്ള വാതക പൈപ്പ്ലൈന് ചോര്‍ച്ചയില്‍ എട്ടു പേര് മരിച്ചു. പത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചൈനയിലെ തെക്കന്‍ പ്രവിശ്യയായ ഗ്വാങ്ഡോങ്ങിലാണു സംഭവം. ഷാവോഗുവാന് നഗരത്തിലെ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ സോങ്ഷാന്‍ പ്ലാന്റില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണു ചോര്‍ച്ചയുണ്ടായത്. ഇവിടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി ഷാവോഗുവാന് സിറ്റി ഭരണകൂടം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."