HOME
DETAILS

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

  
Web Desk
October 14, 2024 | 4:35 AM

Hezbollah Drone Attack on Israeli Military Base Kills Four Soldiers Injures 60

തെല്‍അവീവ്: ഇസ്‌റാഈലിനെ ഒരിക്കല്‍ കൂടി ഞെട്ടിച്ച് സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം.  ആക്രമണത്തില്‍ ഇസ്‌റാഈല്‍ പ്രതിരോധ സേനയിലെ നാലു സൈനികര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോര്‍ത്ത്‌സെന്‍ട്രല്‍ ഇസ്‌റാഈലിലെ ബിന്യാമിനയില്‍ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. ലെബനാനില്‍ നിന്ന് 40 മൈല്‍ അകലെയാണ് ഈ കേന്ദ്രം. 

ആക്രമണം ഇസ്‌റാഈല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചാണ് ഹിസ്ബുല്ല സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതെന്ന് സേന എക്‌സിലൂടെ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ അപ്പര്‍ ഗലീലി, സെന്‍ട്രല്‍ ഗലീലി, വെസ്റ്റേണ്‍ ഗലീലി, ഹൈഫ ബേ, കാര്‍മല്‍ എന്നിവിടങ്ങളില്‍ അപായ മുന്നറിയിപ്പ് നല്‍കി. യാതൊരു മുന്നറിയിപ്പിമില്ലാതെ ഡ്രോണ്‍ ബേസില്‍ പ്രവേശിച്ചതെങ്ങിനെയെന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കി. 

അതേസമയം, പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആക്രമണത്തെ നേരിട്ടതായി ഇസ്‌റാഈല്‍ സേന അവകാശപ്പെടുന്നുണ്ട്. 

ഞായറാഴ്ച, തെക്കന്‍ ലബനനിലെ ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ ടാങ്ക് വേധ മിസൈലുകള്‍ ഹിസ്ബുല്ല തൊടുത്തുവിട്ടിരുന്നു. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്കും നിരവധി സൈനികര്‍ക്ക് നിസാര പരിക്കുമേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.

അതിനിടെ, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ആന്റി മിസൈല്‍ സിസ്റ്റം ഇസ്‌റാഈലിലേക്ക് അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. 

ശനിയാഴ്ച തെക്കന്‍ ലെബനാനിലെ നബാത്ത് നഗരത്തിലെ പ്രധാന മാര്‍ക്കറ്റില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബ് ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ എട്ടു പേര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു.

അതേസമയം, ലബനാനില്‍ ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ 1,645ലധികം പേര്‍ കൊല്ലപ്പെട്ടതായി ലബനാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ഹിസ്ബുല്ലയും ഇസ്‌റാഈല്‍ സേനയും തമ്മിലുള്ള ഒരു വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ 2,255 പേര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.

ഗസ്സയില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ 42,175 പേര്‍ കൊല്ലപ്പെടുകയും 98,336 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത്സരിക്കാൻ താല്പര്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ!" പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ച് വീണ ജോർജ്; തോൽവിക്ക് കാരണം 'പെരുമാറ്റമെന്ന്' വിമർശനം!

Kerala
  •  5 days ago
No Image

സിക്സറുകളിൽ 'അലൻ' താണ്ഡവം; അർഹിച്ച സെഞ്ച്വറി നഷ്ടമായിട്ടും ഐപിഎല്ലിൽ ചരിത്രനേട്ടവുമായി ഫിൻ അലൻ!

Cricket
  •  5 days ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

uae
  •  5 days ago
No Image

ബന്ധുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അപകീർത്തിപ്പെടുത്തി; പ്രവാസി യുവാവിന് പിഴ ചുമത്തി യുഎഇ കോടതി

uae
  •  5 days ago
No Image

വിമാനയാത്രയ്ക്കിടയിൽ സഹയാത്രികന് രക്ഷകയായി യുഎഇയിലെ മലയാളി നഴ്സ്; ദുബൈ-തിരുച്ചിറപ്പള്ളി വിമാനത്തിൽ നാടകീയ രംഗങ്ങൾ

uae
  •  5 days ago
No Image

10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പർ വാങ്ങി, പരീക്ഷ എഴുതിയ മകന് കിട്ടിയത് വെറും 107 മാർക്ക്! ഒടുവിൽ അച്ഛനും കുടുംബവും സിബിഐ വലയിൽ

crime
  •  5 days ago
No Image

യുഎഇയിൽ ജിപിഎസ് തകരാർ; ഗൂഗിൾ മാപ്പും വേസും വഴിതെറ്റിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവ

uae
  •  5 days ago
No Image

മിയാൻ ഭായ് ഇരുപത്തിയൊന്നാമനായി ചരിത്രത്തിലേക്ക്; ഈഡൻ ഗാർഡൻസിൽ സ്പെഷ്യൽ ഡബിൾ സെഞ്ച്വറി തിളക്കവുമായി സിറാജ്

Cricket
  •  5 days ago
No Image

അതിവേഗ നീക്കങ്ങളുമായി രമേശ് ചെന്നിത്തല; നാളെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായേക്കും!

Kerala
  •  5 days ago
No Image

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പുണ്ടാകുമോ, അതോ വില കുറയുമോ? നിക്ഷേപകർ ഉറ്റുനോക്കുന്നത് ഇക്കാര്യങ്ങൾ

uae
  •  5 days ago