കരാറനുസരിച്ചുള്ള ആണവ നിര്‍മാണങ്ങള്‍ ബഹുമാനിക്കണമെന്ന് റഷ്യയോട് യു.എസ്
വാഷിങ്ടണ്‍: പുതിയ ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള യു.എസ് ശ്രമങ്ങള്‍ 'സ്റ്റാര്‍ട്ട്' കരാറിലെ നിയമങ്ങള്‍ അനുസരിച്ച് ബഹുമാനിക്കണമെന്ന് യു.എസ് റഷ്യയോട് ആവശ്യപ്പെട്ടു. കരാറിലെ തീരുമാനങ്ങള്‍ നടപ്പില്‍വരുത്താന്‍ റഷ്യ ശ്രമിക്കണമെന്നും യു.എസ് ആവശ്യപ്പെട്ടു. പത്ത് വര്‍ഷത്തിനിടെ ഘട്ടംഘട്ടമായി ആണവായുധങ്ങള്‍ കുറയ്ക്കാനുള്ള യു.എസിന്റെയും റഷ്യയുടെയും ഇടയിലെ സ്ട്രാറ്റജിക് ആര്‍മ്‌സ് റിഡക്ഷന്‍ ട്രീറ്റി (സ്റ്റാര്‍ട്ട്)കരാറില്‍ 2010ല്‍ ആണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
ഇരുരാജ്യങ്ങള്‍ക്കിടയിലെയും വിവരങ്ങള്‍ കൈമാറി ആണവ ആയുധങ്ങളുടെ നിര്‍മാണം കുറയ്ക്കണമെന്നാണ് കരാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി സ്റ്റാര്‍ട്ട് കരാറിന്റെ അടിസ്ഥാനത്തില്‍ യു.എസും റഷ്യയും ആണവായുധങ്ങള്‍ കുറച്ചുവരികയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
കരാറിലെ തീരുമാനങ്ങള്‍ പാലിക്കണമെന്ന് റഷ്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ആണവ വിവരങ്ങള്‍ ഉടന്‍ റഷ്യയെ അറിയിക്കും. ആണവ നിലയങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇരു രാജ്യങ്ങളും അടുത്ത മാസം കൈമാറും. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും പൊതുസമ്മതത്തില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."