HOME
DETAILS

ഉത്തരാഖണ്ഡ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും അഭിമാനപ്പോരാട്ടം

  
backup
February 14 2017 | 21:02 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%be%e0%b4%96%e0%b4%a3%e0%b5%8d%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

ത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കുകയാണ്. രാജ്യത്തെ പ്രമുഖപാര്‍ട്ടികള്‍ രണ്ടും നേര്‍ക്കുനേര്‍ മാറ്റുരയ്ക്കുന്നുവെന്നതാണ് ഇവിടുത്തെ പ്രത്യേകത.

വ്യക്തമായി പറഞ്ഞാല്‍ നരേന്ദ്രമോദിയും ഹരീഷ് റാവത്തും തമ്മിലുള്ള ബലാബലമാണു നടക്കുന്നത്. കാലുമാറ്റക്കാരുടെ കേന്ദ്രമായി അധഃപതിച്ച ഉത്തരാഖണ്ഡില്‍ ശക്തിമാനും തെരഞ്ഞെടുപ്പു വിഷയമായി.

ശക്തിമാനെ ഓര്‍ക്കുന്നില്ലേ. ഡെറാഡൂണില്‍ ബി.ജെ.പി പ്രതിഷേധക്കാരെ നിയന്ത്രിക്കാനെത്തിയ കുതിരപ്പൊലിസിലുള്‍പ്പെട്ട ശക്തിമാന്‍ എന്ന കുതിരയെ. മസൂറിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷി ദണ്ഡുമായി ശക്തിമാനെ ആക്രമിക്കുന്ന ദൃശ്യം മാധ്യമങ്ങളിലെല്ലാം ചര്‍ച്ചയായതാണ്. അടിയേറ്റു കാലൊടിഞ്ഞ കുതിര ചത്തതോടെ ഗണേഷിനെതിരേ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നത്. ഈ മണ്ഡലത്തില്‍ ജോഷിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നതു ഗോദാവരി താപ്‌ലി എന്ന വനിതയെയാണ്.

17 വര്‍ഷം ഏഴു
മുഖ്യമന്ത്രിമാര്‍

ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകൃതമായതു രണ്ടായിരത്തിലാണ്. അന്നുമുതല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുന്നതുവരെയുള്ള 17 വര്‍ഷം ഏഴു മുഖ്യമന്ത്രിമാരെയാണു സംസ്ഥാനം കണ്ടത്. നേതാക്കളെല്ലാം മുഖ്യമന്ത്രിയോ മന്ത്രിമാരോ ആകാന്‍ കച്ചകെട്ടുന്നവരായതിനാല്‍ ഓരോ മന്ത്രിസഭയിലും ശരാശരി രണ്ടു മുഖ്യമന്ത്രിമാരെന്നതാണ് സംസ്ഥാനത്തിന്റെ ദുരവസ്ഥ. ഇനിയങ്ങോട്ടും അങ്ങനെത്തന്നെയായിരിക്കും എന്നാണു വിലയിരുത്തപ്പെടുന്നതും. കാരണം, കാലുമാറി പാര്‍ട്ടികളില്‍ ഭാഗ്യം പരീക്ഷിക്കുന്നതു നേതാവാകാനല്ല, ഭരണചക്രം തിരിക്കാന്‍ തന്നെയാണെന്നു നേതാക്കള്‍ ഓരോ തെരഞ്ഞെടുപ്പിനു ശേഷവും തെളിയിക്കുകയാണ്.

ഹരീഷ് റാവത്ത്
ജനപ്രിയന്‍

ഉത്തരാഖണ്ഡിലെ രാഷ്ട്രീയക്കാറ്റ് എങ്ങോട്ടായാലും ഹരീഷ് റാവത്ത് ജനപ്രിയമുഖ്യമന്ത്രിയാണ്. 2014 ല്‍ കേദാര്‍നാഥിലെ പ്രളയക്കെടുതിയുടെ ധനവിനിയോഗത്തില്‍ ക്രമക്കേട് ആരോപിക്കപ്പെട്ടു വിജയ് ബഹുഗുണ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറുമ്പോഴാണ് എഴുപതുകാരനായ ഹരീഷ് റാവത്ത് മുഖ്യമന്ത്രിയാവുന്നത്. സ്വന്തം എം.എല്‍.എമാരുടെ കാലുമാറ്റവും ബി.ജെ.പിയുടെ കുതിരക്കച്ചവടവും രണ്ടുവട്ടം സംസ്ഥാനത്തു രാഷ്ട്രപതി ഭരണത്തിനു കാരണമായി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍നിന്നു തിരിച്ചെത്തിയ ഹരീഷിനെ മാറ്റണമെന്നാവശ്യപ്പെട്ടാണു കോണ്‍ഗ്രസിലെ ഒമ്പത് എം.എല്‍.എമാര്‍ രംഗത്തുവന്നത്.

ഗവര്‍ണറുടെ റിപ്പോര്‍ട്ടോടെ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു. പിന്നീട്, ഒളികാമറ വിവാദത്തില്‍ വീണ്ടും രാഷ്ട്രപതി ഭരണം.
ആത്മവിശ്വാസത്തോടെ തളരാതെ പോരാടിയ ഹരീഷ് റാവത്ത് രണ്ടുതവണയും സുപ്രിംകോടതി ഉത്തരവിന്റെ പിന്‍ബലത്തോടെ മുഖ്യമന്ത്രിപദം നിലനിര്‍ത്തി. ബി.ജെ.പിയെ നാണംകെടുത്തിയതാണ് ഈ രണ്ടു സംഭവങ്ങളും.

ഇന്നു ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചു ഹരീഷ് റാവത്ത് തിളങ്ങി നില്‍ക്കുന്നു. ഗുജറാത്തിലെ മോദിയോടും ബിഹാറിലെ നിതീഷ്‌കുമാറിനോടുമാണു ഹരീഷ് റാവത്തിനെ താരതമ്യം ചെയ്യാനാവുക.

കടലാസില്‍ ബി.ജെ.പി പുലികള്‍

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ കടലാസില്‍ ബി.ജെ.പി തന്നെയാണു പുലികള്‍. ജനപ്രിയത്തിനു പുലിയായാല്‍ പറ്റില്ലെന്നതു ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തെളിയിച്ചിരുന്നു എന്നതോര്‍ക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള അഞ്ചു സീറ്റുകളും നേടാനായതാണു ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നത്. കോടിക്കണക്കിനു രൂപ ഒഴുക്കിയാണ് ബി.ജെ.പി പ്രചാരണം നടത്തിയത്.

അഞ്ചു മുന്‍ മുഖ്യമന്ത്രിമാരും മുഖ്യമന്ത്രി യോഗ്യതയുള്ള നേതാക്കളും ആര്‍.എസ്. എസ് നേതാക്കളും മത്സരരംഗത്ത് ഔദ്യോഗികമായും വിമതരായും തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നു. ബി.ജെ.പി വിമതര്‍ കലാപമുയര്‍ത്തിയതു കോണ്‍ഗ്രസില്‍ നിന്നെത്തിയ 13 എം.എല്‍.എമാര്‍ക്കു സീറ്റ് നല്‍കിയതോടെയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്തതു ബി.ജെ.പിയുടെ ന്യൂനതയാണ്. മുഖ്യമന്ത്രി മോഹമുള്ളവരെ പരസ്പരം കലഹിക്കാതെ ചേര്‍ത്തുനിര്‍ത്താനാവും പ്രഖ്യാപനം നടത്താത്തതെന്നാണു വിലയിരുത്തപ്പെടുന്നത്.

വിമതരില്‍ അടിപതറി
കോണ്‍ഗ്രസ്

സംസ്ഥാന കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പ് അഭിമാനപ്രശ്‌നമാണ്. ബി.ജെ.പിയുടെ ചതിക്കുഴികളില്‍പെട്ട് ആടിയുലഞ്ഞ റാവത്ത് സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനായില്ല. ഒറ്റയ്ക്കു പോരാടിയ മുഖ്യമന്ത്രി ഹരീഷ് റാവത്തിനാണ് ആ ക്രെഡിറ്റ്. സംസ്ഥാന പ്രസിഡന്റിനെപ്പോലും ആരും വകവയ്ക്കാത്ത അവസ്ഥയാണ് പാര്‍ട്ടി നേരിടുന്നത്. തമ്മിലടിയും ആളും അര്‍ഥവും മാത്രമല്ല രാഷ്ട്രീയ ഇഛാശക്തിപോലും ഇല്ലാത്ത കോണ്‍ഗ്രസ് ഹരീഷ് റാവത്ത് ഉള്ളതുകൊണ്ടുമാത്രമാണ് ഇന്നു മത്സരിക്കാനെങ്കിലും ത്രാണി കാട്ടുന്നത്.

സ്വന്തം മണ്ഡലമായ ധാര്‍ചുലവിട്ട് കിച്ചയില്‍ ജനവിധി തേടാന്‍ റാവത്തു പോലും നിര്‍ബന്ധിതനായിരിക്കുന്നു എന്നുപറയുമ്പോള്‍ അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലുമുള്ള അസ്വാരസ്യത്തിന്റെ തോതു മനസിലാവും.

പലയിടത്തും സ്വതന്ത്രര്‍മാരെ പിന്തുണയ്‌ക്കേണ്ട ഗതികേടിലാണ് പാര്‍ട്ടി. സ്വന്തം സ്ഥാനാര്‍ഥികള്‍ക്കു സംസ്ഥാന ദേശീയ നേതൃത്വങ്ങളില്‍ വിശ്വാസമില്ലാത്ത അവസ്ഥയുമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും കല്ലുകടിയുണ്ട്.

നിലവില്‍ ഹരീഷ് റാവത്തിനും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിജയ് ഉപാധ്യായക്കും ഹല്‍ദ് വാനിയില്‍ നിന്നുള്ള എം.എല്‍.എയും മന്ത്രിയുമായ ഇന്ദിരാ ഹൃദയേഷെന്ന വനിതാ നേതാവിനുമപ്പുറം എടുത്തുപറയത്തക്ക നേതാക്കളില്ല.

വിധി നിര്‍ണയിക്കുക വിമതര്‍

ഇത്തവണ തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുന്നതു വിമത സ്ഥാനാര്‍ഥികളാണ്. ആകെയുള്ള 70 സീറ്റില്‍ അമ്പതിടത്തും വിമതസ്ഥാനാര്‍ഥികള്‍ ഇരു രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago