പുഷ്പോത്സവ നഗരിയില്‍ കൊതിയൂറും വിഭവങ്ങളും
കണ്ണൂര്‍: പുഷ്പോത്സവത്തിനെത്തിയ ആളുകളുടെ മനം കവര്‍ന്ന് കല്ലുമ്മക്കായയും ചെമ്മീന്‍ വിഭവങ്ങളും. കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ നടക്കുന്ന കണ്ണൂര്‍ പുഷ്പോത്സവ നഗരിയിലാണ് കൊതിയൂറും വിഭവങ്ങളൊരുക്കല്‍ മത്സരവും സംഘടിപ്പിച്ചത്. ഭക്ഷണ പ്രിയര്‍ക്കായി കടല്‍ വിഭവങ്ങളും പച്ചക്കറി വിഭവങ്ങളും മത്സരത്തിന്റെ ഭാഗമായി ഒരുക്കി. വീട്ടില്‍വച്ച് തയാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് നഗരിയില്‍ പ്രദര്‍ശിപ്പിച്ചത്.
15 കടല്‍ വിഭവങ്ങളും 15 പച്ചക്കറി വിഭവങ്ങളുമായിരുന്നു ഒരുക്കിയത്. ചെമ്മീന്‍ ബോള്സ്്, അരി ചെമ്മീന്‍, ചെമ്മീന്‍ വട, കൂന്തല്‍ ഇടിയപ്പം, കല്ലുമ്മക്കായ സമൂസ തുടങ്ങിയ കടല്‍ വിഭവങ്ങളും വെജിറ്റബിള്‍ കോണ്‍, വാഴപ്പൂ ബജി, ഷവര്‍മ വട, പച്ചക്കറി അരിക്കിഴി തുടങ്ങി പച്ചക്കറി വിഭവങ്ങളും ഒരുക്കിയിരുന്നു. പുഷ്പോത്സവം മൂന്നുദിവസം പിന്നിട്ടതോടെ സന്ദര്ശകരളുടെ എണ്ണവും കൂടി.
കോരളത്തിന് പുറമെയുള്ള കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ നഴ്സറികളില്‍ നിന്നാണ് ചെടികളും പച്ചക്കറികളും ഫലവൃക്ഷങ്ങളും കെണ്ടുവന്നത്. കാണികള്‍ക്കായി വ്യത്യസ്തമായ കാഴ്ച്ചകളൊരുക്കി വയനാട്ടില്‍നിന്ന് ആദിവാസി കൂട്ടായ്മയും എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."