എന്‍ട്രന്‍സ് പരിശീലനം മുന്‍ ഭരണസമിതിയുടെ പങ്കും അന്വേഷിക്കണമെന്ന്
മാനന്തവാടി: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
മുന്‍ ഭരണസമിതിയും ഇപ്പോഴുള്ള ഭരണസമിതിയും ഒത്തു കളിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. മാനന്തവാടി താലൂക്കില്‍ പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ സയന്‍സ് ഗ്രൂപ്പ് പഠിക്കുന്ന 276 കുട്ടികള്‍ ഇല്ലെന്നിരിക്കെ ബോധപൂര്‍വമായി തട്ടിപ്പ് നടത്താനാണ് മുന്‍ ഭരണസമിതി ശ്രമിച്ചത്.
എന്‍ട്രന്‍സ് പരിശീലനത്തിന്റെ കരാര്‍ തയാറാക്കിയത് മുന്‍ഭരണ സമിതിയുടെ കാലത്താണ്. അതിനാല്‍ ഈ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ വിധേയമാക്കണം. കുറ്റക്കാരായ മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. അല്ലാത്ത പക്ഷം ഡി.വൈ.എഫ്.ഐ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ധര്‍ണാ സമരം മുന്നറിയിപ്പ് നല്‍കി.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം രഞ്ജിത്ത് മാനിയില്‍ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ.എം ഫ്രാന്‍സിസ്, പ്രസിഡന്റ് അജിത് വര്‍ഗീസ്, സുജിത്.സി.ജോസ്, ഷാഫി വലിയതൊടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."