നയ് റോഷ്നി പരിശീലനം ആരംഭിച്ചു
മാനന്തവാടി: കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പിന് കീഴില്‍ നടത്തുന്ന ന്യൂനപക്ഷ സ്ത്രീകളുടെ ശാക്തീകരണ പദ്ധതിയായ നയ് റോഷ്നിയുടെ പരിശീലനം ആരംഭിച്ചു. കേരളത്തില്‍ ഈ പദ്ധതിയുടെ പങ്കാളിത്ത ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പരിശീലനം. സ്വയം തൊഴില്‍ പദ്ധതികള്‍, സംരംഭകത്വം, ആരോഗ്യ ശുചിത്വ സംവിധാനങ്ങള്‍, ഡിജിറ്റല്‍ പണമിടപാടുകള്‍, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ക്ക് പരിശീലനം നല്‍കും. ശശിമല, കല്ലോടി, പുല്‍പ്പള്ളി, പട്ടാണികൂപ്പ്, കോട്ടത്തറ, കാഞ്ഞിരങ്ങാട്, ആറുമൊട്ടംകുന്ന്, ചെമ്പകമൂല എന്നിവിടങ്ങളില്‍ ആദ്യഘട്ട പരിശീലനം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട പഞ്ചായത്തിലെ തരുവണയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി നിര്‍വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.സി മൈമൂന അധ്യക്ഷയായി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, അഡ്വ. ജോസഫ് ടി.ജെ, സോണിയ ജോസ്, ലിജി സാജു, സിസിലി മാത്യു, ബിജു, എന്‍.ജെ ചാക്കോ, രാജീവ് അഗസ്റ്റ്യന്‍, ഗ്രേസി, ജിഷ, ഷിജി റോയി ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."