സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം തടയണം: കെ.എസ്.ടി.യു
കോഴിക്കോട്: കുട്ടികളുടെ എണ്ണക്കുറവ് മൂലം സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം തടയണമെന്നും ഇതിനാവശ്യമായ നിയമനിര്‍മാണം നടത്തി സ്കൂളുകള്‍ സംരക്ഷിക്കാന്‍ തയാറാവണമെന്നും കേരള ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് പുനര്‍വിന്യാസം നടക്കാത്തതിന്റെ പേരില്‍ അധ്യാപകരുടെ ശമ്പളം തടയാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. നിയമനാംഗീകാരം ലഭിച്ച മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കാത്ത ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. സി.കെ. അഹമ്മദ്കുട്ടി അധ്യക്ഷനായി. എ.കെ. സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു. പി.കെ. ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കെ. മൂസ, ഹമീദ് കൊമ്പത്ത്, ബഷീര്‍ ചെറിയാണ്ടി, പി.ഹസ്സയിന്‍, യൂസഫ് ചേലപ്പള്ളി, പി.കെ അസീസ്, എം ജിജുമോന്‍, പി.ടി.എം ഷറഫുന്നിസ, കെ.എം അബ്ദുല്ല, ടി.പി അബ്ദുല്‍ ഗഫൂര്‍, കരീം പടുകുണ്ടില്‍, സജീവ്, പി.ആര്.ഐ. ഹുസൈന്, എം.എ. ജാബില്‍, ഇ.ടി. ഇര്‍ഷാദ്, ഗഫൂര്‍ കാസര്‍കോട്, കല്ലൂര്‍ മുഹമ്മദലി, കെ.എം.എ നാസര്‍, പി.പി. ജാഫര്‍, സാജ്മ ബീഗം, മജീദ് കാടേങ്ങന്, സഫ്തര് വാളന്‍, എം. സിദ്ദീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."