കൂണ്‍ ഗ്രാമത്തിനെതിരേ പഞ്ചായത്ത് അംഗത്തിന്റെ കുപ്രചാരണമെന്ന് വനിതാ സംരംഭകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
എടക്കര: പഞ്ചായത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കൂണ്‍കൃഷി പദ്ധതി തകര്‍ക്കാനുള്ള പത്താം വാര്‍ഡ് എല്‍.ഡി.എഫ് സ്വതന്ത്ര അംഗത്തിന്റെ കുപ്രചാരണമെന്ന് ആരോപിച്ച് കൂണ്‍കൃഷി സംരംഭകരായ സ്ത്രീകളുടെ നേതൃത്വത്തില്‍ അംഗത്തിനെതിരേ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഹോള്‍ട്ടി കള്‍ച്ചറല്‍ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കൂണ്‍ കൃഷി ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന സ്ത്രീകളെ മാനസികമായി തളര്‍ത്തുന്ന തരത്തില്‍ അംഗം നിരന്തരമായി അഴിമതി ആരോപണങ്ങലും കുപ്രചാരണങ്ങളും നടത്തുകാണെന്ന് സമരക്കാര്‍ ആരോപിച്ചു.
അംഗത്തിനെതിരേ വനിതാ കമ്മിഷനും പൊലിസിനും പരാതി നല്‍കി നിയമ നടപടികളുമായി മുന്നോട്ടു പോകും. 2014 ല്‍ കൂണ്‍ഗ്രാമം എന്ന പേരില്‍ ആരംഭിച്ച പദ്ധതി നവീനമായ കാര്‍ഷിക രീതിയായി വളരുകയും നബാര്‍ഡിന്റെ സഹായത്തോടെ ജില്ലയിലെ ആദ്യത്തെ അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയായി ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും സമരക്കാര്‍ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് അംഗം ഒ.ടി ജയിംസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം സെറീന മുഹമ്മദലി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ടി.പി അഷറഫലി, പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, ബാബു തോപ്പില്‍, എ അബ്ദുല്ല, ലിസി തോമസ്, പുത്തന്‍മാളിയേക്കല്‍ സുലൈഖ, ശാന്തകുമാരി, എം.ഭാമിനി, സി.ആരിഫ, സി നുസൈബ, എം.എസ് മിനി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."