മതസ്ഥാപനങ്ങള്‍ കൈയേറുന്നവര്‍ക്ക് നിയമപാലകര്‍ കൂട്ടുനില്‍ക്കരുത്: സമസ്ത
തരുവണ: സ്ഥാപിതകാലം മുതല്‍ സമസ്തയുടെ ആദര്‍ശങ്ങള്‍ അംഗീകരിച്ച് ഭരണഘടനാപരമായി നടന്നുപോരുന്ന പള്ളി മദ്‌റസകള്‍ നിഗൂഢ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തി കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നിയമപാലകര്‍ കൂട്ടുനില്‍ക്കരുതെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഹാജി കെ മമ്മദ് ഫൈസി, കണ്‍വീനര്‍ പി.എ ജബ്ബാര്‍ ഹാജി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസം കാന്തപുരം വിഭാഗം പ്രശ്‌നങ്ങള്‍ സൃഷിടിച്ച വയനാട് ജില്ലയിലെ തരുവണ കുന്നുമ്മലങ്ങാടി പള്ളിയും മദ്‌റസയും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു നേതാക്കള്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മമ്മുട്ടിമാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് ശൗക്കത്തലി മൗലവി, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കുഞ്ഞായി ഉസ്മാന്‍, ലത്തീഫ് വാഫി, മുഹമ്മദ് റഹ്മാനി തുടങ്ങിയവര്‍ നേതാക്കളെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."