ശക്തിപ്രകടനത്തോടെ എന്‍ജിഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന് സമാപനം
മലപ്പുറം: സംസ്ഥാന ജീവനക്കാരുടെ സംഘടനയായ എന്‍ജിഒ യൂനിയന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു. അഴിമതിരഹിതവും കാര്യക്ഷമവും ജനപകാരപ്രദവുവുമായ സിവില്‍സര്‍വ്വീസിന് വേണ്ടിയുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും എന്നുള്ള മുദ്രാവാക്യം ഉയര്‍ത്തിയാണു നഗരത്തില്‍ പ്രകടനം നടന്നത്. പ്രകടനം ആരംഭിച്ച കോട്ടപ്പടി മുതല്‍ മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്തെ പൊതുസമ്മേളന നഗരിവരെ വഴിയോരങ്ങളില്‍ നിരവധി വര്‍ഗ ബഹുജന സംഘടനകള്‍ അഭിവാദ്യംഅര്‍പ്പിച്ചു. ടൗണ്‍ഹാള്‍ പരിസരത്തു ചേര്‍ന്ന പൊതുയോഗം കര്‍ഷകത്തൊഴിലാളിയൂനിയന്‍ അഖിലേന്ത്യാജനറല്‍ സെക്രട്ടറി എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂനിയന്‍ പ്രസിഡന്റ് പി.എച്ച്.എം ഇസ്മയില്‍ അധ്യക്ഷനായി. പലോളി മുഹമ്മദ് കുട്ടി, സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഗതാഗതവകുപ്പ് മന്ത്രി എ കെശശീന്ദ്രന്‍ എന്‍.ജി.ഒ യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി, എ.കെ.കൃഷ്ണപ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."