മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഇനി ഇ. അഹമ്മദിന്റെ പേരില്‍
മലപ്പുറം: നവീകരണം പുരോഗമിക്കുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്റെ പേരു നല്‍കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നവീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇ. അഹമ്മദ് സ്മാരക ബസ് സ്റ്റാന്‍ഡ് എന്ന പേരിലാകും നഗരസഭാ ബസ് സ്റ്റാന്‍ഡ് അറിയപ്പെടുക. കൗണ്‍സിലര്‍ സി.കെ ജലീല്‍ അവതരിപ്പിച്ച പ്രമേയത്തെ കെ.കെ മുഹമ്മദ് നാണി പിന്താങ്ങി.
ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ നഗരസഭ കൗണ്‍സില്‍ യോഗം ദുഃഖം രേഖപ്പെടുത്തി. നാലു പതിറ്റാണ്ടു കാലം ഇന്ത്യന്‍ നിയമനിര്‍മാണ സഭയില്‍ നിറസാന്നിധ്യമായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണം മറച്ചുവച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ യോഗം അപലപിച്ചു. ഈ വിഷയത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."