HOME
DETAILS

പുതുക്കിയ റേഷന്‍കാര്‍ഡ്: പരാതികളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായി ലഭിച്ചത് 1,77,624 പരാതികള്‍; അനര്‍ഹരായ 14,297 പേരെ ഒഴിവാക്കി

  
backup
February 15 2017 | 03:02 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1-2



മലപ്പുറം: പുതിയ റേഷന്‍കാര്‍ഡുകളിലെ ജില്ലയിലെ പരാതികളുടെ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. മുന്‍ഗണനാ ലിസ്റ്റ് സംബന്ധിച്ച് ആകെ 1,77,624 പരാതികളാണ് ലഭിച്ചത്. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായ 14,297 പേരെ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ 6,096 പേര്‍ സ്വമേധയാ ഒഴിവായതാണ്.
സര്‍ക്കാരിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവരുടെ അപേക്ഷകളില്‍ 1,54,974 എണ്ണവും പരിഗണിച്ചിട്ടുണ്ട്. വെരിഫിക്കേഷന്‍ പൂര്‍ത്തിയായതോടെ അന്തിമ പട്ടിക തയാറാക്കുന്നതിനായി രേഖകള്‍ സര്‍ക്കാരിനു കൈമാറി. അന്തിമ പട്ടികയില്‍ അനര്‍ഹരായവര്‍ വീണ്ടും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതിന്ു ശുപാര്‍ശ ചെയ്യുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണസമിതിയോഗം ചേരുന്നതിനും ഗുണഭോക്തൃ പട്ടികയ്ക്ക് അംഗീകാരം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 20വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്.
ഒന്നരവര്‍ഷം മുന്‍പ് ആരംഭിച്ച റേഷന്‍കാര്‍ഡ് പുതുക്കല്‍ പ്രക്രിയയുടെ ഭാഗമായി 2016 ഒക്ടോബര്‍ 20നായിരുന്നു മുന്‍ഗണനാ, മുന്‍ഗണേതര വിഭാഗങ്ങളുടെ പ്രഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ജില്ലയില്‍ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ നിരവധി പരാതികളാണ് ഉയര്‍ന്നത്. ആദിവാസികളും നിര്‍ധനരുമായ നിരവധി പേര്‍ അര്‍ഹരുടെ പട്ടികയില്‍നിന്നു പുറന്തള്ളപ്പെട്ടപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ അനര്‍ഹരായ നിരവധിപേര്‍ ലിസ്റ്റില്‍ കയറിക്കൂടുകയും ചെയ്തു. തുടര്‍ന്ന് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വെരിഫിക്കേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പരാതികള്‍ സ്വീകരിച്ച് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. വെരിഫിക്കേഷന്‍ കമ്മിറ്റി മുന്‍പാകെയെത്തിയ പരാതികള്‍ തീര്‍പ്പാക്കി 1,57,220 എണ്ണത്തിന്റെ ഡാറ്റാ എന്‍ട്രി നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായി.
മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടി പരാതി നല്‍കിയവരുടെ പട്ടികയില്‍നിന്നു റാങ്കടിസ്ഥാനത്തില്‍ മുന്നിലെത്തുന്നവര്‍ക്കാണ് മുന്‍ഗണനാ പട്ടികയിലുള്‍പ്പെടാന്‍ സാധിക്കുക. അനര്‍ഹരായ മുഴുവന്‍ പേരെയും ലിസ്റ്റില്‍നിന്ന് ഒഴിവാക്കുന്ന മുറയ്ക്കു റാങ്കില്‍ മുന്‍പന്തിയിലുള്ളവര്‍ക്കു പട്ടികയിലേക്കു കയറാന്‍ സാധിക്കും.
പ്രസിദ്ധീകരിച്ച അന്തിമപട്ടികയില്‍ വീണ്ടും അനര്‍ഹര്‍ ഉള്‍പ്പെട്ടാല്‍ ആ വിവരം ചൂണ്ടിക്കാണിച്ച് അവരെ ഒഴിവാക്കാനുള്ള അധികാരം ഗ്രാമസഭയ്ക്കുണ്ട്. ഇതിനിടയില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ മുഖാന്തരം പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കാന്‍ പ്രത്യേക പരിശോധന നടത്തുകയും ചെയ്യും. ഏപ്രില്‍ മൂന്നു മുതല്‍ പുതിയ റേഷന്‍കാര്‍ഡ് വഴി ധാന്യവിതരണം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

പരാതികളുടെ എണ്ണം (താലൂക്ക് അടിസ്ഥാനത്തില്‍)
നിലമ്പൂര്‍ 30,879
ഏറനാട് 24,582
പെരിന്തല്‍മണ്ണ 26,796
കൊണ്ടോട്ടി 16,180
തിരൂര്‍ 30,666
തിരൂരങ്ങാടി 29,405
പൊന്നാനി 19,116





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  22 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  22 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  22 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  22 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  22 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  22 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  22 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  22 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago