'പൊലിസിന്റെ തലപ്പത്ത് ആര് ഇരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും'
കണ്ണൂര്‍: ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി കടുപ്പിച്ച് മുഖ്യമന്ത്രി. ഇടതുഭരണത്തില്‍ ജില്ലയിലെ പൊലിസ് മേധാവികളെ തുടര്‍ച്ചയായി മാറ്റുന്ന ചോദ്യത്തിനു കടുത്ത ഭാഷയിലായിരുന്ന മറുപടി. പൊലിസിന്റെ തലപ്പത്ത് ആര് ഇരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അതില്‍ ആര്‍ക്കും വേവലാതി വേണ്ടെന്നുമായിരുന്നു മറുപടി.
ജില്ലയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമോ എന്ന ചോദ്യത്തിനു 'ഇല്ല' എന്ന ഒറ്റ വാക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പാര്‍ട്ടി നേതൃത്വങ്ങള്‍ പ്രതികള്‍ക്കു നിയമ സഹായം നല്കുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ നിയമ സഹായം നല്‍കുന്നതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നും പ്രതികളും മനുഷ്യരാണെന്നും പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."