HOME
DETAILS
MAL
ജയില്‍ ചാടുന്നവരെ വെടിവയ്ക്കാന്‍ പൊലിസുകാര്‍ക്ക് അനുമതി നല്കി മധ്യപ്രദേശ്
backup
February 15 2017 | 04:02 AM
ഭോപ്പാല്‍: നിരന്തരമായ ജയില്‍ ചാടലിനെതിരേ ശക്തമായ നടപടികളുമായി മധ്യപ്രദേശ്. ഭോപ്പാലിലെ സീനിയര്‍ പൊലിസ് ഓഫിസറാണ് ആര് ജയില്‍ ചാടുന്നത് ശ്രദ്ധയില്‍പെട്ടാലും അവര്‍ക്ക് നോരെ വെടിയുതിര്‍ക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞയാഴ്ച്ച ഭോപ്പാലില്‍ രണ്ട് പ്രതികള്‍ മതില് തകര്‍ത്ത് ജയില്‍ ചാടിയതിനെ തുടര്‍ന്ന് രണ്ട് പൊലിസുകാരെ സസ്പെന്റ് ചെയ്തിരിന്നു. കഴിഞ്ഞ ഒക്ടോബറില്‍ ദീപാവലി ദിനത്തില്‍ തീവ്രവാദ കേസുകളില്‍ വിചാരണ നേരിടുന്ന രണ്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ കാവല്‍ക്കാരനെ കൊന്ന് ജയില്‍ ചാടിയിരുന്നു. എന്നാല്‍ ഇവരെ പിന്നീട് പൊലിസ് വെടിവയ്പ്പില്‍ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."