സിറിയ വീണ്ടും കരയുന്നു: ഗൂത്തയില്‍ വ്യോമാക്രമണത്തില്‍ 110 പേര് കൊല്ലപ്പെട്ടു
ദമസ്കസ്: സിറിയയില്‍ റഷ്യയുടെയും സിറിയന്‍ സര്‍ക്കാരിന്റെയും സൈന്യം നടത്തുന്ന ആക്രമണം ശക്തമായി. തലസ്ഥാന നഗരിയായ ദമസ്കസിന്റെ സമീപപ്രദേശമായ കിഴക്കന്‍ ഗൂത്തയില്‍ 48 മണിക്കൂറിനിടെ 110 ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് 80 പേര് കൂടി കൊല്ലപ്പെട്ടു. ഇതില്‍ 22 കുട്ടികളും 21 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
ഗൂത്തയിലെ ആക്രമണം
2013 മുതല്‍ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഗൂത്ത. അന്നു മുതല്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ ഉപരോധത്തിലാണ് ഈ പ്രദേശം.
നിരവധി കെട്ടിടങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. കുട്ടികളും സ്ത്രീകളും ആക്രമണത്തിനിരയാവുന്നു. ആശുപത്രികള്‍ക്കു നേരെയും നിരവധി വ്യോമാക്രമണങ്ങളാണ് നടക്കുന്നത്.
നാലു ലക്ഷം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. പ്രതിപക്ഷത്തിന്റെ കൈവശം ഇപ്പോഴുള്ള ഏറ്റവും ശക്തമായ കേന്ദ്രമാണിത്. ഇതാണ് ഇപ്പോഴും ആക്രമണം തുടരാനുള്ള കാരണം.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ കിഴക്കന്‍ ഗൂത്തയില്‍ 369 പേര് കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സിന്റെ കണക്ക്. ഇതില്‍ 91 കുട്ടികളും 68 സ്ത്രീകളും പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."