HOME
DETAILS
MAL
ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രിംകോടതി
backup
February 15 2017 | 05:02 AM
ന്യൂഡല്‍ഹി: ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രിംകോടതി. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിണമെന്ന ശശികലയുടെ ആവശ്യം കോടതി തള്ളി.
ജസ്റ്റിസ് പിസി ഘോഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജി തള്ളിയത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങാന്‍ നാലാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ് ശശികല കോടതിയെ സമീപിച്ചത്. കൂട്ടുപ്രതികളായ ജെ. ഇളവരശി, വി.എൻ. സുധാകരൻ എന്നിവരും ഉടൻ കീഴടങ്ങണമെന്നു കോടതി വ്യക്തമാക്കി.
കോടതി വീണ്ടും ഉത്തരവിട്ടതോടെ ശശികല ഇന്ന് തന്നെ ബംഗലൂരുവിലെ വിചാരണ കോടതിക്ക് മുന്നില്‍ കീഴടങ്ങാനാണ് സാധ്യത. നടപടി ക്രമങ്ങള്‍ക്ക് ശേഷം പരപ്പന അഗ്രഹാര ജയിലിലേക്കാവും അവരെ മാറ്റുക.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണ കോടതി വിധിച്ച ശിക്ഷ സുപ്രിംകോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. ശശികല ഉടന്‍ തന്നെ കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."