HOME
DETAILS

സഊദിയില്‍ മഴ തുടരുന്നു; കനത്ത നാശനഷ്ടം

  
backup
February 15 2017 | 09:02 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b4-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95

റിയാദ്‌: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. തലസ്ഥാന നഗരിയായ റിയാദ് , അബഹ, അസീര്‍, ദമാം തുടങ്ങിയ പ്രവിശ്യകളില്‍ ഇതിനകം വെള്ളത്തിനടിയിലായി.

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കനത്ത നാശ നഷ്ടങ്ങളാണ് വിവിധയിടങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇടിയോടുകൂടിയാണ് കനത്ത മഴ തുടരുന്നത്. ചിലയിടങ്ങളില്‍ മഞ്ഞു വീഴ്ച്ചയും തുടരുന്നുണ്ട്. റോഡുകള്‍ ഒലിച്ചു പോകുകയും വാഹനങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു .

അബഹയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് വിദേശിയെയും സൗദി ബാലനെയും കാണാതായി. ഇരുവര്‍ക്കും വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അസീര്‍ പ്രവിശ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ടു മുതല്‍ താപനില പടിപടിയായി കുറയുന്നതിനും സാധ്യതയുണ്ട്.

അസീസിയയില്‍ മേല്‍ക്കൂര തകര്‍ന്ന് മലയാളികള്‍ താമസിച്ച റൂമിന്റെ ഫര്‍ണിച്ചര്‍ അടക്കം മുഴുവന്‍ സാധനങ്ങളും നശിച്ചു . ഇവര്‍ പുറത്ത് ആയിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. അബഹ ദര്‍ബ് റോഡിലും, അബ്ഹമൊഹായില്‍, അബ്ഹ ത്വാഇഫ് റോഡിലും മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

മഴ സാധ്യത കണക്കിലെടുത്ത് ട്രാഫിക്, റെഡ്ക്രസന്റ് എന്നിവക്ക് കീഴില്‍ ആവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അസീറില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കാല്ലാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്.

കിഴക്കന്‍ പ്രവിശ്യകളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴ കാരണം റോഡുകള്‍ പലതും വെള്ളത്തിലാണ്. പലയിടങ്ങളിലും റോഡുകളിലെ വെള്ളം ഒഴിവാക്കാന്‍ മുസിപ്പാലിറ്റി അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സഊദി അരാംകോയുടെ വാതക പൈപ് ലൈനുകളില്‍ വാത ചോര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട്.

saudi-rain1

saudi-rain2

saudi-rain3

saudi-rain4

saudi-rain5-1


saudi-rain6

saudi-rain7-1

saudi-rain8

saudi-rain9  

saudi-rain11



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago