ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ച് ശശികലയുടെ ഉഗ്രശപഥം (വീഡിയോ)
ചെന്നൈ: ബംഗളുരുവിലെ വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ പോകുന്നതിന് മുന്‍പ് ശശികല മറീനാ ബീച്ചിലെ ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ചു. പ്രാര്‍ഥനയ്ക്ക് ശേഷം പുഷ്പാര്‍ച്ചന നടത്തി. മാത്രമല്ല, കൂടി നിന്ന പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി 'ചിന്നമ്മ' അമ്മയ്ക്ക് മുമ്പാകെ ഉഗ്രശപഥവും നടത്തി.
ജയലളിതയുടെ ശവകുടീരത്തില്‍ മൂന്ന് തവണ ആഞ്ഞടിച്ചാണ് വി.കെ ശശികല ശപഥമെടുത്തത്. എന്താണ് ശപഥമെടുത്തതെന്ന് വ്യക്തമല്ല. പക്ഷേ ചതിയും ദ്രോഹവും പ്രതിസന്ധിയും തരണം ചെയ്ത് വീണ്ടും വരുമെന്ന് അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി ചിന്നമ്മ ശപഥം ചെയ്തതായി എ.ഐ.എഡി.എം.കെ. ട്വിറ്ററില്‍ അറിയിച്ചു.
കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന ശശികലയുടെ അപേക്ഷ സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് ശശികല കീഴടങ്ങാനായി ബംഗളുരുവിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.
#WATCH: #VKSasikala visits Jayalalithaa's memorial at Chennai's Marina Beach before heading to Bengaluru, pays floral tribute pic.twitter.com/1t8C150GKf
— ANI (@ANI_news) February 15, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."